ജി.എച്ച്.എസ്.കുഴൽമന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഴൽമന്നം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം.

GHS Kuzhalmannam
GHS Kuzhalmannam

പ്രധാന പൊതു സ്ഥാപനങ്ങൾ

  • Kuzhalmannam Panchayath Office.
  • KSEB Section Office Kuzhalmannam
  • Sub Registrar Office Kuzhalmannam
  • Sub Treasury Kuzhalmanam
  • GHS Kuzhalmannam.


ആരാധനാലയങ്ങൾ

അഴകൊത്ത മഹാദേവ ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം അനുമാനിയ്ക്കുന്ന ക്ഷേത്രമാണ് അഴകൊത്ത മഹാദേവക്ഷേത്രം.

പ്രശസ്ത വ്യക്തികൾ

കുഴൽമന്ദം രാമകൃഷ്ണൻ

ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തിയുമാണ്‌ കുഴൽമന്ദം രാമകൃഷ്ണൻ. ഓൾ ഇന്ത്യാ റേഡിയോ- ദൂരദർശന്റെ എ ഗ്രേഡ് കലാകാരനാണ് ഇദ്ദേഹം. കലകൾക്ക് ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടകസംഗീതത്തിലും വാദ്യോപകരണങ്ങളിലും ശിക്ഷണം കുഴൽമന്ദം-സെന്റർ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിലൂടെ നടത്തിവരുന്നു.