ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന പുതിയൊരു രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. ആദ്യമായി ചൈനയിലെ വുഹാൻ നഗരത്തിലാണ് പിടിപെട്ടത്. അതിപ്പോൾ ലോകമെങ്ങും പടർന്നിരിക്കുന്നു. ഈ രോഗം മൂലമുള്ള മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞിരിക്കുന്നു.

നമ്മുടെ രാജ്യത്ത് ജാഗ്രത പാലിച്ചതിനാൽ രോഗവ്യാപനം തടയാനായി. എന്നാലും ആയിരത്തിലധികം പേർ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിൽ ലോക്ക്ഡൌൺ തുടരുകയാണ്. ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധപ്രവർത്തകരും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വേണ്ടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

കൊറോണ രോഗത്തിന് ഇനിയും മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ നാമേവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. ശുചിത്വത്തിന്റെ കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലോ മറ്റു പൊതു ഇടങ്ങളിലോ ഇടപഴകിക്കഴിഞ്ഞാൽ കൈകൾ നന്നായി സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. നിർബന്ധമായും മാസ്ക് ധരിക്കുകയും വേണം.

ഈ മഹാമാരിയെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. അതിനായി നമുക്ക് സർക്കാർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാം.



മുഹമ്മദ്‌ ഷിബിൽ
7 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം