ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ലോകർക്ക് മുന്നിൽ .…

Schoolwiki സംരംഭത്തിൽ നിന്ന്
ലോകർക്ക് മുന്നിൽ      

ലോകർക്ക് മുന്നിൽ ..................
ലോകർക്ക് മുന്നിൽ തെളിഞ്ഞു കാണുന്നിതാ ലോകം നടുങ്ങുന്ന വ്യാധികളെ ....
ലോകർക്ക് മുന്നിൽ തെളിഞ്ഞു കാണുന്നിതാ ലോകരായ കൊടും വ്യാധികളെ ......................
ലോകമെന്നൊരാമ്പൽപു കണ്ടിട്ട് ഇതളുകൾ പിച്ചു വാൻ വന്നതാര് ലോകരാണീ ലോക പുഷ്പത്തെ ഇന്ന് നരകമായി മാറ്റിയതെന്നറിയൂ....
ഇന്നീ ലോകത്തിലെങ്ങും ഉള്ള പുഷ്പ സുഗന്ധം ദുർഗന്ധമായി.........
 പൂമ്പാറ്റ ഇല്ല തുമ്പി ഇല്ല കരിവണ്ടുമിന്നില്ല കാഴ്ചക്ക് പോലും ആകാശം ഇന്നു നീലയല്ല മിന്നാമിനുങ്ങും കറുത്തുപോയി .........
 മന്ദഹാസം പൂണ്ട ചന്ദ്രൻ എവിടെ പുഞ്ചിരി തൂകുന്ന താരകളെവിടെ ...
അന്യദേശത്തു നിന്ന് വിരുന്നു വന്നു വ്യാധികൾ തന്നെ തുടർക്കഥയായി ഹസ്തദാനം ഇല്ല ആലിംഗനം ഇല്ല ......
കോവിഡ് നാട്ടിൽ😷 പിടിമുറുക്കി നാളെ അടുക്കാനായി ഇന്ന് അകന്നീടാംനമുക്കീ കൊറോണയെ🤧 നേരിടാനായ് ...... ......
 മറക്കില്ല നാം ഒരിക്കലും ഈ ക്രൂരമാം വ്യാധി തൻ ഓർമ്മകളെ .... ലോകർക്കു മുന്നിൽ തെളിഞ്ഞു കാണുന്നിതാ ലോകം നടുങ്ങുന്ന വ്യാധികളെ ....🤒😪
മറക്കില്ലിനി നാമൊരിക്കലും വിധി തൻ ക്രൂരമാം വിളയാട്ടം പോലും ....

ശ്രുതി
9 ബി പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത