ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ വന്ന അവധിക്കാലം

കൊറോണ വന്ന അവധിക്കാലം     

ഇൗ അവധിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പ്രകൃതിയുമായി അടുത്ത് ഇടപെഴകണമെന്നയിരുന്നൂ.പക്ഷേ കൊറോണ എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന കാരണം എനിക്ക് എന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ വന്നു.കൊറോണ എന്റെ ആഗ്രഹം നിറവേറ്റാൻ സമ്മതിച്ചില്ല.എന്നാൽ ഞാൻ എന്റെ വീട്ടിൽ ഇരുന്ന് കുറച്ചൊക്കെ പ്രകൃതി ആസ്വദിച്ചിരുന്നു.ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരിയുടെ വീടിന്റെ ഉമ്മറത്ത് നിന്ന് കളിക്കുകയായിരുന്നു.പെട്ടന്നായിരുന്നു മഴ പെയ്തത്.ഞാൻ ആ മഴ നന്നേ നനഞ്ഞു അതോടൊപ്പം ആ മഴ ഞാൻ ആസ്വദിക്കുകയും ചെയ്തു.മഴക്ക് എന്ത് സൗദര്യം അണെന്ന് അറിയോ..മഴ കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ പ്രകൃതി ആകെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.മരങ്ങളും ചെടികളും ആകെ മഴത്തുള്ളികൾ നിറഞ്ഞു നിൽക്കുന്നു.ആ മഴത്തുള്ളികൾ ഇടയിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഒരു വല്ലാത്ത തിളക്കം കാണാൻ പറ്റും.പ്രകൃതിയിൽ സന്തോഷത്തിന്റെ കുളിർ കാറ്റ് വീശി. ഇനി ഉള്ള എന്റെ അവധിക്കാലം ഒരു നല്ല ഉത്സവം ആയി തീരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

ഗോപിക.എസ്
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം