പണമാണ് വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോക മറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വയറസിൽ നിന്നൊരു മോചനം
നേടാൻ സകലതും മാറ്റി വയ്ക്കാൻ ശ്രമിക്കുന്നു നാം
അകലത്തിൽ നിർത്തുന്നു
രക്തബന്ധത്തേയും
അറിവുള്ളവർ ചേർന്നു പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗങ്ങളല്ലയോ
അനുസരിച്ചാൽ നാടിനു നന്മയായി തീർന്നിടാം......