ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 3 }}

     വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണമെന്നു തോന്നുക സ്വാഭാവികം. ഭക്ഷണപ്രിയരായ ആണെങ്കിൽ പറയുകയും വേണ്ട. പുറത്തുപോയി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഈ സമയത്ത് വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. എന്നാൽ എന്നാൽ വീട്ടിൽ ഇരിക്കുകയല്ലേ, ഇടയ്ക്കിടെ വല്ലതും കഴിച്ചു കൊണ്ടിരിക്കാം എന്ന തോന്നൽ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ഏറെനേരം വയറുനിറഞ്ഞു എന്ന തോന്നൽ ഉണ്ടാകാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങ ഭക്ഷണങ്ങൾക്ക് കഴിയും. കൂടുതൽ കാലറി ഉള്ളിൽ ചെല്ലാതെ നോക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇതുമൂലം കഴിയും. മുട്ട, തൈര്, സ്വീറ്റ്സ്, പരിപ്പ് വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിശപ്പു തോന്നുമ്പോൾ ജങ്ക് ഫുഡുകൾ കഴിക്കാതെ ആരോഗ്യകരമായ വാ തിരഞ്ഞെടുക്കാം. വറുത്തതും എണ്ണമയം അടങ്ങിയതുമായ ഭക്ഷണത്തിനുപകരം അവിയൽ വേവിച്ച ഭക്ഷണം കഴിക്കാം. പഴങ്ങൾ, തൈര്, പഴച്ചാറുകൾ ഇവയും ആരോഗ്യകരം തന്നെ.  ചർമത്തിന് ആരോഗ്യകരമായ വെള്ളം നല്ലതാണ്. ജലാംശം ധാരാളം ശരീരത്തിൽ ചെല്ലുമ്പോൾ ഭക്ഷണം അധികം കഴിക്കണം എന്ന തോന്നലും ഉണ്ടാകില്ല. മധുര പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ദിവസവും ഏഴ് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. 
അവ്വമത്ത് അഫ്നാൻ,
10A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം