ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വെള്ളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
13097-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13097
യൂണിറ്റ് നമ്പർLK/2019/13097
അംഗങ്ങളുടെ എണ്ണം91
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ലീഡർരോഹൻ കെ വി
ഡെപ്യൂട്ടി ലീഡർഅമെയ പ്രവീൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീബ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ചു കൃഷ്ണൻ കെ
അവസാനം തിരുത്തിയത്
10-01-2026Lk13097


ജി എച്ച് എസ് എസ് വെള്ളൂർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്‌ളാസിന്റെ യൂണിഫോം വിതരണം

ജി എച്ച് എസ് എസ് വെള്ളൂർ, ലിറ്റിൽ കൈറ്റ്സിന്റെ ഒമ്പതാം ക്ലാസിന്റെ യൂണിഫോം ഹെഡ് മിസ്ട്രസ് ദീപ ടീച്ചറിൽ നിന്നും ലീഡർ മിഥുൻ ഏറ്റു വാങ്ങുന്നു.

ലിറ്റിൽ കൈറ്റ്‌സ് എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം

എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു.

ലിറ്റിൽ കൈറ്റ്സ് ബോർഡ്

ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു

ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.

ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.

ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു. ലിറ്റിൽ കൈറ്റ്സ്, ജെ. ആർ. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്. പി. സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സരള ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സീനിയർ അസിസ്റ്റന്റ് സന്ധ്യ ടീച്ചർ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

തുടർന്ന് ലിറ്റിൽ കൈറ്റ്സ് 2024  -27 ബാച്ചിലെ കുട്ടികൾ ആണവായുധങ്ങളുടെ ഭീഷണി, യുദ്ധത്തിന്റ ദുരന്ത ഫലങ്ങൾ, സമാധാനത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ച്  സ്ലൈഡ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു.

യൂട്യൂബ് ചാനൽ

സ്കൂളിന്റെ പേരിൽ GHSS VELLUR എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സ്കൂളിന്റെ എല്ലാ പ്രോഗ്രാമുകളും യഥാ സമയം അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു

ഡോക്യു്മെന്റേഷൻ ടീം

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യു്മെന്റേഷൻ ചെയ്യുന്നത് ഒൻപതാം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ ആണ്.

സബ്ജില്ല ക്യാമ്പ്

ഈ വർഷം 9 ആം ക്ലാസ്സിലെ മൂന്നു കുട്ടികൾ അനിമേഷൻ വിഭാഗത്തിലും മൂന്നു കുട്ടികൾ പ്രോഗ്രാമ്മിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

നിർമിതി' റോബോട്ട്  പരിശീലന ക്യാമ്പ്

കണ്ണൂർ ഗവണ്മെന്റ് എൻജിനീറിങ് കോളേജിൽ ശനി, ഞായർ ദിവസങ്ങളിൽ (12-07-2025,13-07-2025) നടന്ന 'നിർമിതി' റോബോട്ട്  പരിശീലന ക്യാമ്പിൽ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗം 10 F ലെ അമേയ പ്രവീൺ പങ്കെടുത്തു

ഭിന്നശേഷി വാരാചരണം

ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസുകൾ ഐ ടി ലാബിൽ ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാമക്കാവിലേക്ക്

സ്കൂളിനോട് അടുത്തുള്ള ചാമക്കാവ് സംരക്ഷണത്തിന്റെ ഭാഗമായി ആളുകളിൽ ചാമക്കാവ് സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കാൻ വേണ്ടി ലിറ്റിൽ കൈറ്സ് കുട്ടികൾ ചാമക്കാവ് സന്ദർശിച്ഛ് കാവിനെ കുറിച്ചു ഒരു ഡോക്യുമെന്ററി തയ്യാറാക്കി .