ജി.എച്ച്.എസ്.എസ്. വെള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| 13097-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13097 |
| യൂണിറ്റ് നമ്പർ | LK/2019/13097 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ലീഡർ | രോഹൻ കെ വി |
| ഡെപ്യൂട്ടി ലീഡർ | അമേയ പ്രവീൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീബ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ചു കൃഷ്ണൻ കെ |
| അവസാനം തിരുത്തിയത് | |
| 02-05-2026 | Lk13097 |
അംഗങ്ങൾ
| നമ്പർ | അഡ്മിഷൻ നമ്പർ | പേര് |
|---|---|---|
| 1 | 13604 | AZIM ABDUL MUTHALIB |
| 2 | 13772 | ADINANDA SUDHEER A V |
| 3 | 13508 | ALANKRISHNA BABU K V |
| 4 | 13665 | AMAYA PRAVEEN |
| 5 | 14508 | AMEYA MK |
| 6 | 14855 | AMRITHAKIRAN |
| 7 | 14509 | ANANYA TV |
| 8 | 14288 | ANUJ ME |
| 9 | 13483 | APARNA MV |
| 10 | 13509 | ARYA K |
| 11 | 13517 | ARYA MURALI K |
| 12 | 13407 | ARYANAND KU |
| 13 | 14391 | DEVANANDA R |
| 14 | 13484 | FIDEL P |
| 15 | 13419 | HARINAND CP |
| 16 | 14371 | HARIPRASAD AV |
| 17 | 14421 | ISHANTH MV |
| 18 | 13453 | JISHNURAJ KV |
| 19 | 14303 | JIYAPRAKASH |
| 20 | 13459 | KISHAN RANJITH |
| 21 | 13548 | MANASVI M |
| 22 | 14314 | NIDHINA KV |
| 23 | 14544 | NIRANJANA GIREESH |
| 24 | 13524 | PRINSHA PRIYESH |
| 25 | 13868 | ROHAN KV |
| 26 | 14892 | SHIVANYA SURESH |
| 27 | 13935 | SIVANANDA R |
| 28 | 14334 | SREEPRIYA KP |
| 29 | 14437 | VAUBHAV P |
| 30 | 14425 | VEDA RAVEENDRAN |
| 31 | 14504 | VYGA TP |
പ്രവർത്തനങ്ങൾ
'നിർമിതി' റോബോട്ട് പരിശീലന ക്യാമ്പ്
കണ്ണൂർ ഗവണ്മെന്റ് എൻജിനീറിങ് കോളേജിൽ ശനി, ഞായർ ദിവസങ്ങളിൽ (12-07-2025,13-07-2025) നടന്ന 'നിർമിതി' റോബോട്ട് പരിശീലന ക്യാമ്പിൽ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗം 10 F ലെ അമേയ പ്രവീൺ പങ്കെടുത്തു
ഭിന്നശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസുകൾ ഐ ടി ലാബിൽ ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഗ്രാഫിക് ഡിസൈനിങ്ങിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു കൊടുക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ്‌വെയർ എന്താണെന്നും വിവിധ ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്‌വെയർ ആയ INKSCAPE ഓപ്പൺ ചെയ്യാനും അതിലെ പ്രധാനപ്പെട്ട ചില ടൂൾസുകളും കുട്ടികളെ പരിചയപ്പെടുത്തി. ഇവ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ പരിശീലനം നൽകി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 10 കുട്ടികളാണ് ഈ ക്ലാസ്സ് കൈകാര്യം ചെയ്തത്. ഇവരുടെ സഹായത്തോട് കൂടി പ്രത്യേക പരിഗണന അർഹിക്കുന്ന ഈ കുട്ടികൾക്ക് ചിത്രങ്ങൾ വളരെ ഭംഗിയായി വരയ്ക്കാൻ സാധിച്ചു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഏറ്റവും ലഘുവായ ഒരു പോസ്റ്റർ നിർമിക്കാനും സാധിച്ചു. വരച്ച ചിത്രങ്ങൾ സേവ് ചെയ്യാനും പഠിച്ചു. വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്.H M സരള ടീച്ചർ കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ ലാബിൽ എത്തിയത് അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഇങ്ങനെ ഒരു ക്ലാസ് കിട്ടിയതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിച്ചതിന് ശേഷമാണ് കുട്ടികൾ ലാബ് വിട്ടത്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഈ കുട്ടികൾക്ക് തുടർന്നും നൽകണമെന്നുള്ള ആഗ്രഹം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രകടിപ്പിച്ചു. അവർക്ക് ഇത് വലിയ ഒരു അനുഭവം ആയിരുന്നു. Autism Spectrum Disorder, Intellectual Disability, Boarder Line Intelligence, Hearing Impairment,Cerebral Palsey എന്നീ പരിമിതികൾ ഉള്ള കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാമക്കാവിലേക്ക്
സ്കൂളിനോട് അടുത്തുള്ള ചാമക്കാവ് സംരക്ഷണത്തിന്റെ ഭാഗമായി ആളുകളിൽ ചാമക്കാവ് സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കാൻ വേണ്ടി ലിറ്റിൽ കൈറ്സ് കുട്ടികൾ ചാമക്കാവ് സന്ദർശിച്ഛ് കാവിനെ കുറിച്ചു ഒരു ഡോക്യുമെന്ററി തയ്യാറാക്കി .