ജി.എച്ച്.എസ്.എസ്. വാഴക്കാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

NCC - National Cadet corps

(നാഷണൽ കേഡറ്റ് കോർപ്സ്)

ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ് NCC. പതിനഞ്ച് ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര-വ്യോമ-നാവികസേനകളുടെ സംയുക്ത രൂപത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സാമൂഹിക സേവനത്തിനു ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ അച്ചടക്കവും സാഹസിക പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി അവരെ വളർത്തിയെടുക്കുക എന്നതാണ് എൻ. സി. സി. കൊണ്ട് ഉദ്ദേശിക്കുന്നത്.എൻ. സി. സി. യുടെ ആപ്തവാക്യം 'ഒത്തൊരുമയും അച്ചടക്കവും' എന്നതാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ തലമുറയിലുംപെട്ട വിദ്യാർത്ഥികൾക്ക് എൻ. സി. സി. എക്കാലവും പ്രചോദനമാകുന്നു.

NCC BATAAN
NCC PARED

വിദ്യാർത്ഥികൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം , സന്നധസേവന മനോഭാവം വളർത്താനും, നല്ലൊരു പൗരനാക്കി മാറ്റാനും,സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും കഴിവുള്ളവരാക്കുക എന്നത് എൻ.സി.സി യുടെ ലക്ഷ്യങ്ങളാണ്.നമ്മുടെ വിദ്യാലയത്തിൽ 1976 മുതൽ NCC പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ ധാരാളം കുട്ടികൾ എൻ.സി.സി യിലൂടെ ഗ്രേസ് മാർക്കുകളും, ബോണസ് പോയിൻ്റുകളും, സ്കോളർഷിപ്പുകളും കരസ്ഥമാക്കി മികച്ച വിജയം നേടുകയും, ഉന്നത പഠനത്തിനു ശേഷം മികച്ച ജോലി സംമ്പാദിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്indiancc.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. എട്ടാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും NCC യിൽ ചേരാം.