ജി.എച്ച്.എസ്.എസ്. വക്കം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42052
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനതപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർസഞ്ജയ്
ഡെപ്യൂട്ടി ലീഡർഅനന്തകൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദർശന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രീതി
അവസാനം തിരുത്തിയത്
26-11-2025GVHSSVAKKOM

അഭിരുചി പരീക്ഷ

ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയില് 59 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .

റിസൽട്ട്

അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

പ്രിലിമിനറി ക്യാമ്പ് ജൂലൈ 23

എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23നു നടന്നു. മാസ്റ്റർ ട്രൈനെർ രചന ടീചറ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 15 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.

റെഗുലർ ക്ലാസ്

എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.

റോബോ ഫെസ്റ്റ് 2025

ജി. വി. എച്ച്. എസ്. എസ് കോട്ടൺഹില്ലിൽ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ , സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി , ശ്രീമതി. സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ട്രാഫിക്ക് സിഗ്നൽ, ബ്ലൂടൂത്ത് കാർ, റോബോ ഹെൻ, വെൽക്കം റോബോ, ഓട്ടോമാറ്റിക് സുരക്ഷ വാതിൽ, എൽ ഇ ഡി ഡിസ്റ്റൻസ് സെൻസർ, സെക്യൂരിറ്റി അലാം സിസ്റ്റം, എൽ ഇ ഡി ടോർച്ച് ഫ്രം വേസ്റ്റ് മറ്റീരിയൽസ്, ഫയർ അലാറം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കോൺട്രോളിംഗ് സിസ്റ്റം, കൈ കൊട്ടി കത്തിക്കുന്ന ബൾബുകൾ, റെയിൽവേ ട്രാക്കിലെ പൊട്ടൽ തിരിച്ചറിയും റോബോ, കണ്ണുകാണാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ വാക്കിംഗ് സ്റ്റിക്ക്, കണ്ണട, ഓട്ടോമാറ്റിക് റഡാർ, ഓട്ടോമാറ്റിക്ക് ഡസ്റ്റ് ബിൻ, മൊബൈൽ കാർട്ട് വിത്ത് ഓട്ടോമാറ്റിക് ബില്ലിംഗ് സിസ്റ്റം, മനുഷ്യരെ പിൻതുടരുന്ന റോബോർട്ട്, ഓട്ടോമാറ്റിക്ക് പാർക്കിംഗ് സംവിധാനം തുടങ്ങിയവയുടെ നിർമാണം കുട്ടികളെ സങ്കേതിക വിദ്യയിലൂടെ ഭാവി സംരഭകരെ വർത്തെടുക്കുന്നതിന് അടിത്തറപാകാൻ കഴിഞ്ഞു . റോബോ ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണം "കോട്ടൺഹിൽ റോബോ" എന്നു പേരിട്ട ബ്ലൂടൂത്ത് വഴി നയന്ത്രിക്കുന്ന റോബോർട്ടായിരുന്നു. കുട്ടികൾക്ക് മിഠായികളും , പൂക്കളും നൽകി ഈ റോബോർട്ട് ഫെസ്റ്റിൽ ഉടനീളം സജീവവും കുഞ്ഞുമക്കൾക്ക് അതിശയവുമായിരുന്നു. അർഡിനോ യുനോ , മെഗാ, നാനോ തുടങ്ങിയവയാണ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതു.

കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു.പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.ഗ്രീഷ്മ, പ്രിൻസിപ്പൽ എച്ച്.എം ശ്രീമതി. ഗീത, പിറ്റി എ പ്രസിഡൻ്റ് ശ്രീ. അരുൺ മോഹൻ,എസ്. ഐ .റ്റി .സി . ശ്രീമതി ജയ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി നജ്മത്, എസ്. ആർ.ജി. കൺവീനർ ശ്രീമതി. ശ്രീലത, മറ്റ് അധ്യാപകർ റോബോ ഫെസ്റ്റി്ന് ആശംസകൾ അറിയിക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച റോബോ ഫെസ്റ്റിലെ ഭാവി സാങ്കേതിക വിദ്ധഗ്ധകൾക്ക് സമ്മാനങ്ങളും നൽകി ആദരിച്ചു.

സ്കൂൾതല ക്യാമ്പ് 2024-27ബാച്ച്

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 30 വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും ജയ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ബോബി സാർ ക്ലാസ് നയിക്കുകയും ഉണ്ടായി. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തിക്കുന്നതിനായി രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസികളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു റീൽസ് അല്ലെങ്കിൽ വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു അസൈമെന്റുകൾ വളരെ നന്നായി കുട്ടികൾ തയ്യാറാക്കുകയും ചെയ്തു

ഒ എസ് ഇൻസ്റ്റലേഷൻ 2024-27 ബാച്ച്

ഒ എസ് ഇൻസ്റ്റലേഷൻ

2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ ഒ എസ് നമ്മുടെ സ്കൂളിലെ എല്ലാ സിസ്റ്റങ്ങളിലും ഇൻസ്റ്റോൾ ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുന്നു

അന്താരാഷ്ട്ര പ്രസംഗമത്സരം

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 3ഉമയ്ക്ക് രണ്ടാം സ്ഥാനം .32023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ഉമയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. സർട്ടിഫിക്കറ്റ് ട്രോഫിയും നൽകി ആദരിച്ചു

വർക്ക്ഷോപ്പ് 2025

ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിലെ കുട്ടികൾക്ക് എൽബിഎസിലെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആൻഡ് ബോട്ടിന്റെ നിർമ്മാണം ജോൺ നിർമ്മാണം വർക്കിംഗ്. അതിന് ആവശ്യമായിട്ടുള്ള മെറ്റീരിയൽസ് എന്നിവയെ കുറിച്ച് ഒരു ഹാഫ് ഡേ വർക്ക്ഷോപ്പ് 2025 ഓഗസ്റ്റ് നാലാം തീയതി ഉച്ചയ്ക്കുശേഷം ലാബ് ഫോറിൽ വച്ച് നടത്തുകയുണ്ടായി

ഇ ഇലക്ഷൻ 2025

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ആയ സമ്മതി ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും 3 30 മണിക്ക് തന്നെ ഈ പോളിംഗ് അവസാനിക്കുകയും പ്രിൻസിപ്പൽ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ അഡിഷണൽ എച്ച് എം രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി

പരിശീലനം 2025

ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈറ്റിന്റെ ഓഫീസിൽ വച്ച് പുല്ലൻ പാറ കോളനിയിലെ കുട്ടികൾക്ക് റോബോട്ടിക്സ് നെ കുറിച്ചും അത് ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളെയൂം അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുംലിറ്റിൽ കൈറ്റ്സ് കുട്ടികൾ എടുക്കുകയുണ്ടായി. 2024 27 ബാച്ചിലെ അപർണ എസ് പൈ, മുർസില ഫാത്തിമ പൂർണിമ സജ്നാ എന്നീ കുട്ടികളും 2023 26 ബാച്ചിലെ തങ്കലക്ഷ്മി എസ് ആർ, 2025 28 ബാച്ചിലെ ഐശ്വര്യ എസ്ആറും ഈ ഒരു പരിപാടിയിൽ മെന്ററായി പ്രവർത്തിച്ചു

ലിബറേറ്റ് എക്സ്പോ

ചിന്താ പബ്ലിക്കേഷൻ ജവഹാർബ്ബ്ബാല ഭവനിൽ നടത്തിയ ലിബറേറ്റ് എക്സ്പോയിൽ നമ്മുടെ സ്കൂളിലെ 2024- 27,23-26,25-28

ബാച്ചിലെ കുട്ടികൾ പങ്കെടുത്തു വൈഗ എം പ്രശാന്ത് തങ്കലക്ഷ്മി, ഐശ്വര്യ  എസ് ആർ, അപർണ എസ് പൈ, മുർസില ഫാത്തിമ കൃഷ്ണ നന്ദ എന്നീ കുട്ടികൾ അവരവരുടെ പ്രോഡക്ടുമായി എക്സിബിഷനിൽ പങ്കെടുത്തു കൂടാതെ ചിന്താ പബ്ലിക്കേഷൻസ് നടത്തിയ റോബോട്ടിക് വർക്ക്ഷോപ്പിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു ലിബറേറ്റീവ് ക്വിസ്സിൽ അംഗങ്ങളായിട്ടുള്ള തങ്കലക്ഷ്മിയും ഐശ്വര്യയും പങ്കെടുത്ത ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി

ഭിന്നശേഷികുട്ടികൾക്ക്ക്ലാസ്സ്

സെപ്റ്റംബർ 29 ആം തീയതി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ജഗതി ബധിര വിദ്യാലയത്തിലെയും ഗവൺമെൻറ് ഹൈസ്കൂൾ ജഗതി വിദ്യാലയത്തിലെയും ആർ കെ ഡി എൻ എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി കൈറ്റ് തയ്യാറാക്കി നൽകിയ മൊഡ്യൂൾ. പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇത്തരത്തിലുള്ള കൂടുതൽ ക്ലാസുകൾ നൽകുന്നതിനുള്ള അവസരങ്ങൾ കയറ്റിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകണമെന്ന് ഈ കുട്ടികളുടെ രക്ഷകർത്താക്കൾ ആവശ്യം ഉന്നയിച്ചു

സ്കൂൾതല ക്യാമ്പ് 2025 രണ്ടാം ഘട്ടം

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം2025 ഒക്ടോബ‌ർ വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും ജയ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ഇന്ധു ടീച്ച‌ർ ക്ലാസ് നയിക്കുകയും ഉണ്ടായി. പ്രതികൂല കാലാവസ്ഥയായിട്ടും 32 കുട്ടികളും കൃത്യസമയത്ത് എത്തിക്കുന്നതിനായി രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. മൂന്ന് സെക്ഷനൂം നന്നായി കൈകാര്യം ചെയ്തു