ഗവ. എച്ച് എസ് എസ് രാമപുരം/Activities/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
കോാവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്ന സ്‍കൂൾ തുറന്നപ്പോൾ
സ്‍കൂൾ പ്രവേശനോത്സവം 2021,സ്‍കൂൾതല പ്രവർത്തനങ്ങളും
സീഡ് ക്ലബ്ബ്
രാമപുരം ഗവ. HSS ലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കോവിഡ് മഹാമാരിക്കാലത്തെ കൃഷിയുടെ പ്രാധാന്യം" എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ സംഘടിപ്പിച്ചു. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ സയൻ്റിസ്റ്റ് ഡോ. എം. ലേഖ വെബ്ബിനാർ നയിച്ചു.
SPC യൂണിറ്റിന് പ്രവർത്തനം വളരെ മികവുറ്റ രീതിയിൽ തന്നെ നടന്നു വരുന്നു. മൂന്നാമത് ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് 03/03/2022 ന്, കരിയിലക്കുളങ്ങര SHO ശ്രീ . സുധിലാൽ അവർകൾ സല്യൂട്ട് സ്വീകരിച്ച് നിർവഹിച്ചു.
.
സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനം സുഗമമായി നടക്കുന്നു. ഈ വർഷത്തെ ശാസ്ത്രരംഗം മത്സരത്തിൽ *വീട്ടിലൊരു പരീക്ഷണം വിഭാഗത്തിൽ* ഒൻപതാം ക്ലാസ് വിദ്യാർഥി എസ്. ആദിശങ്കർ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
രാഷ്ട്രീയ ആവിഷ്കാർ സപ്താഹ
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച *രാഷ്ട്രീയ ആവിഷ്കാർ സപ്താഹ* എന്ന ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊജക്ട് 8,9 ക്ലാസ്സുകളിലെ 16 കുട്ടികളെ ഉൾപ്പെടുത്തി ചെയ്തു പൂർത്തീകരിച്ചു. എഴു ദിവസങ്ങളായി ചെയ്തുവന്ന പ്രോജക്റ്റിൻ്റെ ജില്ലാതല അവതരണം രാമപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 14/03/2022 തിങ്കളാഴ്ച രാവിലെ പ്രൊജക്റ്റ് ജില്ലാ കോഡിനേറ്റർ ശ്രീ.രജനീഷ് അവർകൾ നിർവഹിച്ചു.
ജി എച്ച് എസ് എസ് രാമപുരം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം, ഇടശ്ശേരി അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ, ജില്ലാ മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ഉപജില്ലയിൽ അഭിനയത്തിന് (യു പി വിഭാഗം) ഐശ്വര്യ ഗിരീഷ് ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗണിതം
വീട്ടിലൊരു ഗണിത മൂല,ഗണിത പതിപ്പ്(വേദഗണിതം),ഗണിതപ്രൊജക്റ്റ്(ക്ലോക്കിലെ കോണുകൾ ),ഒറിഗാമി(ഗണിത രൂപങ്ങൾ ഉപയോഗിച്ച് നിർമിച്ചത്
ഇംഗ്ലീഷ്
Hello english മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,Reading card നിർമാണം,Paper craft,Speaking skill develop ചെയ്യാനായി നടത്തിയ പ്രവർത്തനങ്ങൾ
അമൃത മഹോത്സവം
സ്വാതത്ര്യജ്വാല,ഡോക്യൂമെന്ററി(കേരളം ),Social science club പ്രവർത്തനങ്ങൾ
June5. പരിസ്ഥിതി ദിന പോസ്ററർ ഡിസൈൻ നടത്തി
Oct 2. ഇംഗ്ലീഷ് പ്രസംഗ. മതസരം ( HS വിഭാഗം)
വിഷയം: Dignity of Labour
Nov14. ഉപന്യാസമത്സം
വിഷയം: ഇന്ത്യാ ചരിത്രത്തിൽ ജവഹർ ലാൽ നെഹ്റുവിൻറെ പ്രാധാന്യം
പോഷൺ അഭിയാൻ
- പോഷൺ അഭിയാൻ* പദ്ധതിയുമായി ബന്ധപ്പെട്ട് യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും പോഷൻ അസ്സബ്ലികൾ സംഘടിപ്പിച്ചു. ദേശീയ തലത്തിൽ നടന്ന പോഷൻ ക്വിസ് പ്രോഗ്രാമിൽ സ്കൂളിലെ 90 കുട്ടികളോളം പങ്കെടുത്തു, സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.വൈദ്യശാസ്ത്രത്തിന്റെ വിവിധമേഖലകളിലെ പ്രഗൽഭരായ
Dr.രേഷ്മ വെങ്കിടകൃഷ്ണൻ,Dr.റിൻസി റിച്ചാർഡ്, Dr. രമീഷാ,Dr.ഉഷ എന്നിവർ നയിച്ച ആരോഗ്യ ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്ക് നവ്യാനുഭവമായി.
ലിറ്റിൽ കൈറ്റ്സ്
ബാച്ചിൻ്റെ പ്രവർത്തനങ്ങൾ ഈ വർഷം കാര്യക്ഷമമായിത്തന്നെ നടന്നു. മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കൂടാതെ കുട്ടികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു. സ്ക്രാച്ച്, റ്റു പി ട്യൂബ് ഡസ്ക് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് അനിമേഷൻ വീഡിയോ, വീഡിയോ ഗെയിം എന്നിവ തയ്യാറാക്കി.കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചു.എല്ലാ ഗ്രൂപ്പും സാമൂഹ്യ പ്രസക്തമായ വിഷയത്തിൽ വെബിനാർ നടത്തി.മലയാളം കമ്പ്യൂട്ടിംഗിൽ മറ്റു കുട്ടികൾക്ക് പരിശീലനം നൽകി.ഗൂഗിൾ ക്ലാസ്സ് റൂമിൻ്റ ഉപയോഗം, പ്രവർത്തനം എന്നിവ പരിചയപ്പെടുത്തി. കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാഗസിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നു. ജനുവരി 20 ന് സ്കൂൾ ക്യാമ്പ് നടത്തി.6 കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.ഇവർക്ക് റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കൂടുതൽ പരിശീലനം ലഭ്യമാകും.
ഐ.ടി ക്ലബ്ബ്
കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തമായി ലാപ്‍ടോപ്പ് ഉള്ള കുട്ടികൾക്ക് ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾചെയ്തു കൊടുത്തു .
കൗൺസിലിംഗ് ക്ലാസ്
എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് ജില്ലാപഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു .