ജിഎച്ച്എസ്എസ് മൂത്തേടത്ത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത് 2008ലാണ് . വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 121ാമത് വണ്ടൂർ എന്ന പേരിൽ 13957 രജിസ്റ്റർ നമ്പറിൽ 17/10/ 2008 ൽ സ്കൗട്ട് രൂപീകൃതമായി . ജിഎച്ച്എസ്എസ് മൂത്തേടത്ത് 78ാമത് വണ്ടൂർ ഗൈഡ് കമ്പനി എന്ന പേരിൽ ഗൈഡ് കമ്പനിയും 10675 രജിസ്റ്റർ നമ്പർ 20 /11 /2009 ആരംഭിച്ചു. 2015 ൽ ഓരോ ട്രൂപ്പുകൾ കൂടി പ്രവർത്തനമാരംഭിച്ചു. കഴിവും അർപ്പണബോധവും വളർത്തിയെടുക്കുക സഹജീവിസ്നേഹവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക, സത്യസന്ധത, രാജ്യസ്നേഹം, പൊതുസേവനം മുതലായ ഗുണങ്ങൾ ഉള്ള നല്ലൊരു പൗരനായി വളർന്നു വരിക, ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കുന്ന ഏതു സാഹചര്യങ്ങളോടും ഇഴുകിച്ചേർന്നു കഴിയുന്ന നല്ലൊരു മനുഷ്യനാവുക എന്നിവയാണ് ഈ പ്രസ്ഥാനത്തിൻറെ ആത്യന്തികമായ ലക്ഷ്യം. ഇക്കാലയളവിൽ ആയിരത്തിൽ പരം വിദ്യാർത്ഥികൾ ഈ പ്രസ്ഥാനത്തിലൂടെ കടന്നു പോയിട്ടുണ്ട്. നൂറോളം വിദ്യാർഥികൾക്ക് രാഷ്ട്രപതിയുടെ അംഗീകാരപത്രവും 500ൽപരം കുട്ടികൾക്ക് ഗവർണറുടെ അംഗീകാരപത്രവും ലഭിച്ചിട്ടുണ്ട്. 128 വിദ്യാർത്ഥികൾ ഇപ്പോഴും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളാണ്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ശുചിത്വബോധം എല്ലാവരിലും വളർത്തിയെടുക്കുക, പൊതുപ്രശ്നങ്ങളിൽ പങ്കുചേരുക, മുതലായ എല്ലാ പൊതു പ്രവർത്തനങ്ങളിലും പഠനത്തോടൊപ്പം ഇവർ സജീവമാണ്.

മനോജ്. എം.കെ (സ്കൗട്ട് മാസ്റ്റർ)