ജി.എച്ച്.എസ്.എസ്. മാലൂര്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് 2018-19 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - 20/0 6/2018 ന് രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രഥമ പരിപാടിയായി മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ചൊവ്വാഴ്ച ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ്സ് മത്സരം നടത്തി. ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ബുധനാഴ്ച ജനപ്പെരുപ്പം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി..ജൂലൈ 21-ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ക്വിസ്സ് മത്സരവും ക്ലാസ്സ് തലത്തിൽ കൊളാഷ് നിർമ്മാണവും സംഘടിപ്പിച്ചു. ഓഗസ്റ്റ് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 9 വ്യാഴാഴ്ച പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.13/08/2018ന് സ്കൂൾ തല വാർത്ത വായന മത്സരം നടത്തി