ജി.എച്ച്.എസ്.എസ്. മാലൂര്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്ന് പറയുമ്പോൾ ആദ്യം ഏത് മലയാളിയുടെയും മനസ്സിൽ ഒടിയെത്തുക മണ്ണും മരവും മഴയുമാണ്. നമ്മെ ജനനം മുതൽ മരണം വരെ മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന എല്ലാ അമ്മമാരുടെയും അമ്മയാണ് ഭൂമി. ജീവന്റെ കളിതൊട്ടിലാണ് ഭൂമി .ജീവജാലങ്ങളുടെ പ്രാണനായ വെള്ളമാണ് ഭൂമിയുടെ മുലപ്പാൽ എന്നാൽ നാം ഇന്ന് അതെ അമ്മയെ കൊന്നു കൊണ്ടിരിക്കുന്നു ഭൂമിയുടെ മുലപ്പാലായ വെള്ളം ഇന്ന് മാലിന്യം കുന്നു കൂടി ഉപയോഗ ശൂന്യമായി മാറി കഴിഞ്ഞു നാം ശ്വസിക്കുന്ന വായു പോലും ഇന്ന് വിഷമയമായി കഴിഞ്ഞു വാഹനങ്ങളുടെയും ഫാക്ടറികളിലേയും പുക വായുവിനെ നശിപ്പിച്ചു .വികസനത്തിന്റെയും മറ്റും മറവിൽ കുന്നും മരവും പാടവും ഇടിച്ച് നികത്തി സ്വാകാര്യ സ്വത്താക്കി മാറ്റി അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടാക്കുന്നു .മണ്ണും മഴയും അവയുടെ മരണം മുന്നിൽ കണ്ട് നിശ്ചലമായി കഴിഞ്ഞു ഭൂമിക്ക് സ്നേഹിക്കാൻ മാത്രമല്ല സ്വയരക്ഷയ്ക്കായി രുദ്രകാളിയായി മാറാനും കഴിയും അതിന് ഉദ: വരൾച്ചയും വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഇനിയെങ്കിലും നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കാൻ തുടങ്ങിയില്ലായെങ്കിൽ പിന്നീട് നമുക്ക് ഇവിടെ ജീവിക്കാൻ കഴിഞ്ഞേക്കില്ല " നമുക്ക് ആവശ്യത്തിന് ഉള്ളത് ഈ ഭൂമിയിൽ ഉണ്ട് എന്നാൽ നമ്മുടെ അത്യാഗ്രഹത്തിന് തികയില്ല" എന്ന് ഗാന്ധിജി പറഞ്ഞത് വളരെ ഏറെ ശരിയാണ് സ്നേഹിക്കാം സംരക്ഷിക്കാം മാറോട് ചേർക്കാം നമുക്ക് ഭൂമിയേ....!!
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം