ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ അവതരിപ്പിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. എസ് പി സി,എൻ എസ് എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടം ജില്ലാ തലത്തിൽ സമ്മാനാർഹമാവുകയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
പരിസ്ഥിതി ക്ലബ്ബിന്റേയും,പ്രകൃതി ക്ലബ്ബിന്റേയും സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥിതിയും മനുഷ്യരാശിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി .പീച്ചി വനം ഗവേഷണ കേന്ദ്രം സീനിയർ ശാസ്ത്രജ്ഞൻ ഡോ .ടി വി സജീവിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.സ്ക്കൂൾ ഔഷധത്തോട്ടം, ശലഭോദ്യാനം, തണൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു.
പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് സൈലന്റ് വാലി, ധോണി, കവ തുടങ്ങിയ പ്രകൃതി രമണീയ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി.സ്കൂളിലെ അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ സഹകരണവും പിന്തുണയും നൽകുന്നതുകൊണ്ട് ഈ പ്രവർത്തനങ്ങൾ എല്ലാ വർഷവും വളരെ ഭംഗിയായി നടത്തിക്കൊണ്ടുവരാൻ സാധിക്കുന്നു.