ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്      

പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി
ചമഞ്ഞിരിക്കുന്നൊരു പൊന്നു നാട്ടിൽ

ആർത്തുല്ലസിച്ചു നടക്കുന്ന വേളയിൽ
ഒരു മഹാ വൈറസ് കൊറോണയെത്തി

രോഗികൾ രണ്ടായി നാലായിയങ്ങനെ
 നാൾക്കുനാൾ പിന്നെയവ ലക്ഷങ്ങളായ്

ചൈനയിൽ പൊട്ടി മുളച്ചൊരു ഭീകര
മാരക രോഗം
പടർന്നു പോയി
നാടായ നാടും കടലും കടന്നിട്ട്
രാജ്യങ്ങളൊക്കെയും കീഴടക്കി

ലോകം മുഴുവൻ
പകച്ചും കിതച്ചും
പനിച്ചും വിറച്ചും വെറുങ്ങലിച്ചു

മാവിൻ ചുവട്ടിലെ ആർപ്പുവിളിയില്ല
ആൽമരച്ചോട്ടിലെ കുശലങ്ങളും

ചില്ലിട്ട കടകളുടെ യുള്ളിലിരുന്നിട്ട്
മാടി വിളിക്കും മിഠായിയില്ല

പൂമ്പാറ്റയെപ്പോലെ
പാറി നടന്നവർ, ചീറ്റയെപ്പോലെ
കുതിച്ചു പായുന്നവർ

താഴോട്ടു നോക്കാൻ സമയമില്ലാത്തവർ
എല്ലാരുമിന്നു ലോക്ക്ഡൗണിലായി

കോവീഡെന്നൊരു മാരകമാരിയോ
ടേറ്റുനിൽക്കാനൊരു സൈന്യമുണ്ട്

ഡോക്ടർമാർ നെഴ്സുമാർ ആരോഗ്യ
പാലകർ ധീരരായുള്ള പോലീസുകാരും

പിന്നെയവരെ നിയന്ത്രിക്കുവാനായി
ചങ്കുറപ്പുള്ള
ഭരണക്കാരും

ഒന്നിച്ചു പോരാടും ത്യാഗികളാണവർ
ചേർത്തുപിടിക്കാം നമുക്കവരെ

വിജയത്തിൻ മാറ്റൊലി കേൾക്കും
 വരേയും വീട്ടിലിരിക്കുക
നമ്മളെല്ലാം

സോപ്പിട്ടു മാസ്ക്കിട്ടു ഗ്യാപ്പിട്ടു
നിൽക്കാം ഒന്നിച്ചൊരേമനസ്സായി
 നിൽക്കാം
നാളെ പുലരി നമുക്കായ് വിരിയട്ടെ
അല്ലലില്ലാത്തൊരു വർണ്ണലോകം.

ഹന്ന ഫാത്തിമ
6 C ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത