മൂന്നക്ഷരത്തിൻതുടക്കത്തിൽ
മൂന്നക്ഷരത്തിലൊടുക്കുന്നു
ലഹരി
ജീവിതാഗ്രഹമൂക്കുമ്പോൾ
ആയുസ്സ് കുറക്കും ഈ വമ്പൻ
ഓളമില്ല ഓർമ്മതൻ
താളമില്ല
കണ്ണിന് കാഴ്ച്ചയില്ല
കരളിന് ശക്തിയില്ല
അനുഭവങ്ങൾക്ക് തെളിച്ചമില്ല
അനാരോഗ്യമാമീ ജീവിതവഴിയിലെ-
ത്തുന്നവസാനം
മൂന്നക്ഷരം- മരണം.