ജി.എച്ച്.എസ്.എസ്. തിരുവാലി/വിദ്യാരംഗം-17
ദൃശ്യരൂപം
വായനാദിനം 2017
ഡോ.പി.എൻ .പണിക്കരുടെ സ്മരണാദിനമായ ജൂൺ 19-ന് സ്കൂളിൽ വായനാദിനം ആചരിച്ചു.
വിദ്യാരംഗം കൺവീനർ ശ്രീ. KP വിജയകുമാർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. വായനാ ദിനത്തിൽ 'മലയാള സാഹിത്യം'എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു .
തുടർന്നുള്ള വായനവാരത്തിൽ "ഒരു ദിനം ഒരു ഗ്രന്ഥം" എന്ന പരിപാടി സംഘടിപ്പിച്ചു. ഒരോ ദിവസവും ഒരു കുട്ടി താൻ വായിച്ച ഗ്രന്ഥത്തെക്കുറിച്ച് തയ്യാറാക്കിയ നിരൂപണം സ്കൂൾ പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റത്തിലുടെ അവതരിപ്പിക്കുന്ന പുതുമയാർന്ന ഈ പരിപാടി ഏറെ വിനോദപ്രദവും വിജ്ഞാനപ്രദവു മായിരുന്നു.