ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/2024-27
| 48051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48051 |
| യൂണിറ്റ് നമ്പർ | LK/2018/48051 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് കുഞ്ഞി.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനീത.എം |
| അവസാനം തിരുത്തിയത് | |
| 12-07-2025 | MuhammedkunhiM |
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ 2024-27
|
റാഗിംങ്ങിനും ലഹരിക്കും എതിരെയുള്ള ബോധവൽകരണ ക്ലാസ്
ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്താം തരം ക്ലാസ് പി.ടി.എ മീറ്റിംഗിനോടനുബന്ധിച്ച് റാഗിംങ്ങിനും ലഹരിക്കും എതിരെയുള്ള ബോധവൽകരണ ക്ലാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ്സ് സിന്ധു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടരി സ്വാഗതം പറയുകയും എടവണ്ണ സിവിൽ പോലീസ് ഓഫീസർ നജീബ് സാർ ക്ലാസിന് നേതൃത്വം നൽകുകയും പരിപാടിയിൽ ജയപ്രകാശ് മാഷ് നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ബോധവൽകരണം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്പോട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഫുട്ബാൾ ടൂർണമെൻറ് ,ലഹരി വിരുദ്ധ ബോധവൽക്കരണം,ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു..SPC,JRC, കുട്ടികൾ പങ്കെടുത്തു.LITTLE KITES കുട്ടികൾ പരിപാടി ഡോക്യുമെൻറ് ചെയ്തു.
പ്രവേശനോത്സവം-2025
സകൂളിലെ ഈവർഷത്തെ പ്രവേശനോത്സവ ചടങ്ങ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു.ചടങ്ങിൽ ജയപ്രകാശ് മാഷ് സ്വാഗതം പറഞ്ഞു.ജാഫർ അധ്യക്ഷം വഹിച്ചു,എസ്.എം.സി.ചെയർമാൻ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷാനി,പഞ്ചായത്ത് വെെസ് പ്രസിഡൻറ് സജ്ന മന്നിയിൽ ,പി.ടി.എ പ്രസിഡൻറ് സുമ താരിയൻ ,എസ്.എം.സി മെമ്പർ ശശി എന്നിവർ സന്നിഹിതരായി.ജിഷ ടീച്ചർ നന്ദി പറഞ്ഞു.
സ്കൂൾതല ക്യാമ്പ് 2025
2024-2027 ബാച്ചിൻെറ സ്കൂൾതല ക്യാമ്പിൻെറ ഒന്നാം ഘട്ടം 22/5/2025 വ്യാഴാഴ്ച സ്കൂൾ ഐ.ടി ലാബിൽ വെച്ച്നടന്നു.റീൽ നിർമ്മാണവും, kdenlive സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വീഡിയോ നിർമ്മാണവും,ഫോട്ടോ ഷൂട്ടിംഗ് പരിശീലനവും നൽകി.പരിശീലനത്തിന് വി.എം.സി.ജി.എച്ച്.എസ്.എസ്.ലെ പ്രചോദ് മാഷ് നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പാൾ ,ഹെഡ് മിസ്ട്രസ് എന്നിവർ ക്യാമ്പ് സന്നർശിച്ച് നിർദ്ദേശം നൽകുകയും ചെയ്തു. കെെറ്റ് മാസ്റ്റർ/മിസ്ട്രസ് മുഹമ്മദ് കുഞ്ഞി.എം,വിനീത.എം എന്നിവർ പങ്കെടുത്തു.നാലു മണിക്ക് ക്യാമ്പ് അവസാനിച്ചു.
ഈ വർഷത്തെ (2024) എട്ടാംക്ലാസ്സ് കുട്ടികളുടെ “ലിറ്റിൽ കൈറ്റ്സ് ” Selection Test 2024 ജൂൺ 15 ന് കെെറ്റ് മാസ്റ്റർ ശ്രീ.മുഹമ്മദ് കുഞ്ഞി മാഷിൻെറയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി വിനീത ടീച്ചറുടേയും നേതൃത്വത്തിൽ നടന്നു.
Preliminary Camp
Dr.ഗോകുൽനാഥ് സാറിൻെറ നേതൃത്വത്തിൽ 05-08-2024 ന് 2024-27 ബാച്ചിൻെറ Preliminary Camp നടന്നു.