ജി.എച്ച്.എസ്.എസ്. തിരുവാലി/കുട്ടിക്കൂട്ടം
ഹായ്! സ്കൂൾ കുട്ടിക്കൂട്ടം - ജി.എച്ച്.എസ്.എസ്.തിരുവാലി
വിദ്യാർത്ഥികളിൽ ഐ.സി.ടി. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐ.സി.ടി. നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം” പദ്ധതിയുടെ ഭാഗമായി തിരുവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. ഹെഡ്മാസ്ററർ ശ്രീ.പ്രദീപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്ററായ ശ്രീ.സി.സുരേന്ദ്രൻ "കുട്ടിക്കൂട്ടം" പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
- • ആകെ അംഗങ്ങൾ :43
- • സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :ഹരിഗോവിന്ദ്.പി
- • ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: രാഹുൽഷാൻ
സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 43
2017-18 അധ്യയന വർഷം
2017-18 വർഷത്തെ 'ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം' രൂപീകരണ യോഗം 16-06-2017 ന് - വെള്ളിയാഴ്ച സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. 8 ,9 ക്ലാസ്സുകളിൽ നിന്ന് 37 പേർ പങ്കെടുത്തു.
student IT Co-ordinator ആയി 9E ക്ലാസ്സിലെ ഹരിഗോവിന്ദ് P തെരഞ്ഞെടുക്കപ്പെട്ടു. Joint student IT Co-ordinator, Class IT Co-ordinators എന്നിവരേയും തെരഞ്ഞെടുത്തു. ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു.