ജി.എച്ച്.എസ്.എസ്. കോറോം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

കോറോം ഗവൺമെന്റ് ഹയർസെക്കണ്ടറി എൻ.എസ്.എസ്.2020-2021 വർഷങ്ങളിൽ മാതൃ‍കാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. എൻ.എസ്.എസ്-ന്റെ സംസ്ഥാന സെല്ലിന്റെ പ്രൊജക്ടുകളായ 'തനതിടം' പയ്യന്നൂർ സബ് ജില്ലയിൽ ആദ്യമായി ഒരുങ്ങിയത് നമ്മുടെ സ്കൂളിലാണ്. സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിൽ +2 NSSവളണ്ടിയർമാരായ മുബീൻ, ഗൗതം, അംബരീഷ്, രാംകുമാർ, പ്രോഗ്രാം ഒാഫീസർ രജീഷ് മല്ലപ്പള്ളി എന്നിവരുടെ പങ്കാളിത്തം വിലയേറിയതാണ്. യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമമായ മുക്കൂടിൽ ഒരു ഏക്കറോളം നെൽകൃഷി ചെയ്ത് വിജയം കൊയ്തതും മാധ്യമങ്ങളിൽ വലിയവാർത്തയായിരുന്നു. കൊയ്ത നെല്ലിന്റെ അരി പ്രളയത്തിനെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക്, മുൻസിപ്പാലിറ്റിയിലേക്ക് കൈമാറി. വയനാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ

കണ്ണൂരിലെ വളണ്ടിയർമാരെ പ്രതിനിധീകരിച്ച് രാംകുമാറും, പ്രോഗ്രാം ഒാഫീസർ രജീഷ് മാഷും പങ്കെടുത്തു.

സ്കൂൾ ക്യാമ്പസിൽ ഹരിതകാന്തി,പൂന്തോട്ടനിർമ്മാണം ആരംഭിച്ച് എൻ.എസ്.എസ് ന്റെ പ്രവർത്തനങ്ങൾ പയ്യന്നൂർ ക്ലസ്റ്ററിൽ തന്നെ മാതൃകയായി.2021 ജനുവരി മാസം മുതൽ കൊറോണ ബോധവത്ക്കരണവുമായി എൻ.എൻ.എസ്-ന്റെ ഒരു ലക്ഷം മാസ്ക് ചാലഞ്ചിലേക്ക് നമ്മുടെ യൂണിറ്റും ഏകദേശം 1000മാസ്കുകൾ വളണ്ടിയർമാർ വീടുകളിൽ തയ്യാറാക്കി. ഒപ്പം തന്നെ മദർ പി.ടി.എ യിലെ അംഗങ്ങളും മാസ്ക് ചാലഞ്ചിൽ സജീവസാന്നിധ്യം ഉറപ്പിച്ചു. മാസ്ക്കുകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്തിരുന്നു. കോറോം വനിതാ പോളിയിലെ ഫസ്റ്റ് ലൈൻ കോവി‍ഡ്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ശുചീകരണ സാധന സാമഗ്രികൾ വിതരണം ചെയ്തു. നഗരസഭയിലേക്കുള്ള അണുനശീകരണ മെഷീൻ മുൻ ചെയർപേഴ്സൺ ശ്രീമതി കെ.പി.ലളിത ഏറ്റുവാങ്ങി. NSSവളണ്ടിയർമാരില് നിന്ന് മുഖ്യമന്ത്രിയുടെ CMDRFലേക്കുള്ള 10,000/-രൂപ ബഹുമാനപ്പെട്ടപയ്യന്നൂർ എം.എൽ.എ. ശ്രീ ടി.എെ.മധുസൂദനൻ അവർകൾ ഏറ്റുവാങ്ങി. ഷിഗല്ലാ ബോധവത്ക്കരണ പോസ്റ്ററുകൾ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ ആരോഗ്യവിഭാഗവുമായി സഹകരിച്ച് മുൻസിപ്പാലിറ്റിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്തു.

സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മണിയറ ഗവൺമെന്റ് എൽ.പി.സ്കൂളിലേക്ക് സാനിറ്റൈസറും കുട്ടികളുടെ മാസ്കും വിതരണം ചെയ്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പി.കെ.പ്രദീപ്കുമാർ നിർവ്വഹിച്ചു. സെപ്തംബർ 5 അധ്യാപക ദിനത്തിൽ എൻ.എസ്.എസ്. കുട്ടികൾ സ്കൂളിലെ മുൻ അധ്യാപികയും വാർഡ് കൗൺസിലറുമായ സുലോചന ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.ഡിസംബർ 26 മുതൽ നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പി ന്റെ മുന്നോടിയായി ഡിസംബർ ‍24-ന് സംഘാടക സമിതി യോഗം ചേർന്നു. അതിജീവനം 2021 സപ്തദിന ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ നമ്മുടെ സ്കൂളിൽ നടന്നു. 'തനതിടം', 'ഹരിതഗ്രാമം', 'ഉദ്ബോധ്', 'ജീവൻദ്യുതി', ‘നാമ്പ്' എന്നീ പ്രോജക്ടുകൾ ചെയ്തു. സ്കൂൾ ക്യാമ്പസിലെ കൃഷിയിടത്തിലെ പച്ചക്കറി കൃഷിയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. എൻ.എസ്.എസ്-ന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ.യുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിട്ടുണ്ട്.അതോടൊപ്പം ഹൈസ്കൂൾ ഹയർ സെക്കണ്ടറി അധ്യാപകരും ജീവനക്കാരും നല്ല സഹകരണം ഉണ്ടായിട്ടുണ്ട്.