ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നാം ഇപ്പോൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് - 19 എന്ന മാരകമായ വൈറസ് രോഗം, ഇത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു . ഇതിനെ തുടർന്ന് പല മനുഷ്യരും മരണത്തോട് മല്ലടിച്ച് കഴിഞ്ഞിരുന്നു. ലോകമെമ്പാടും ഈ രോഗത്തിന്റെ പ്രതിസന്ധിയിലാണ് ഓരോ ദിവസവും പതിനായിരത്തിലധികം ആളുകളാണ് മരണമടഞ്ഞത്. നമ്മുടെ രാജ്യവും സംസ്ഥാനവും ഈ വൈറസ് ഭീക്ഷണിയിലാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവരിലും ഈ രോഗം പിടിപെടുന്നുണ്ട്. നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. ഒരു രാജ്യവും ഈ രോഗത്തിന് വേണ്ടി അത്ര ശ്രദ്ധ നൽകിയില്ല. എന്നാൽ നമ്മുടെ രാജ്യം എത്രയോ മുൻപിലാണ്. ജാതി -മത - വർണ്ണ- രാഷ്ട്രീയ ചിന്തകൾ ഒന്നുമില്ലാതെ ഒറ്റക്കെട്ടായി കോവിഡിനെ തുരത്താം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ജനത. എന്നാൽ എല്ലാ സംസ്ഥാനത്തേക്കാളും ശ്രദ്ധ നൽകിയത് കേരളമാണ്. ഊണും ഉറക്കവുമില്ലാതെ എത്രയോ പേരാണ് നമ്മുടെ ജീവന് വേണ്ടി പരക്കം പായുന്നത്‌. ഇതിനായി രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനായി ലോക്ക് ഡൗൺ കർശനമാക്കിയിരിക്കുന്നു. ഈ സന്ദർഭത്തിലും തനിക്ക് രോഗം വരില്ലെന്ന് പറഞ്ഞ് കൂട്ടം കൂടി നിൽക്കുന്നവരെ മാറ്റിനിർത്താനായി വരുന്ന പോലീസ് മാമന്മാർ, രോഗമുള്ളവരെ മാറ്റി നിർത്താതെ അമ്മ കുഞ്ഞിനെ വളർത്തുന്നത് പോലെ ആശ്വസിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകുന്ന ഡോക്ടർമാർ, നേഴ്സുമാർ, തനിക്ക് രോഗമില്ലെങ്കിലും തന്റെ കർത്തവ്യങ്ങൾ നിറവേറ്റി പേടിപ്പെടുത്താത്ത വിധം സമാധാനം നൽകുന്ന സർക്കാർ, ആരോഗ്യ വകുപ്പിനോടും മറക്കാൻ പറ്റാത്തത്ര ഇഷ്ടമുണ്ട്. തനിക്ക് രോഗം പിടിപെടുമെന്ന് അറിഞ്ഞിട്ടും നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കുന്ന ഇവരാണ് യഥാർത്ഥ ഹീറോസ്. ഇവരെയാണ് നമ്മൾ പൂജിക്കേണ്ടത് - ഇവരാണ് ദൈവം. നമ്മുടെ സംരക്ഷണത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ച് കോവിഡിനെ തുരത്താം എന്ന മുദ്രാവാക്യത്തോടെ കേരള ജനത വിണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. ഈ സന്ദർഭത്തിൽ രോഗമുള്ളവർ മറ്റുള്ളവർക്ക് രോഗം പരത്താതെ പൗര ബോധത്തോടെ ചിന്തിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. ഇത്രയും നമ്മൾക്ക് വേണ്ടി പോരാടുന്നവർക്ക് നന്ദി പകർന്ന് കൊണ്ട് നിപയെ, പ്രളയത്തെ പ്രതിരോധിച്ചത് പോലെ കോവിഡ് - 19 എന്ന മാരകമായ വൈറസിനെ നമ്മൾ അതിജീവിക്കും.

അശ്വനി കെ
8 ഡി ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം