ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/മറ്റ്ക്ലബ്ബുകൾ
അറബിക് ക്ലബ്ബ്
അറബി ഭാഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അലിഫ് അറബിക് ക്ലബ് വളരെ സജീവമായി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചു വരുന്നു, covid കാലത്തെ പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര അറബിഭാഷാദിനം വളരെ സമുചിതമായ രീതിയിൽ ആചരിക്കാനും, അറബിക് ക്വിസ്, പദപ്പയറ്റ്, കയ്യെഴുത്ത്, അറബി ഗാനം, തുടങ്ങിയ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കാനും അൽനൂർ എന്നപേരിൽ ഒരു കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യാനും സാധിച്ചു, വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ സമൂഹത്തിലേക്ക് എത്തിക്കാനായി അലിഫ് അറബിക് ക്ലബ് ghss KUNNAKAVU എന്നപേരിൽ ഒരു YouTube ചാനലും നിലവിലുണ്ട്