ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
         സ്കൂൾ കായികമേള
   2017-18 വർഷത്തെ സ്കൂൾ കായികമേളയ്ക്ക് മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ചു.ബേഡകം സ്റ്റേഷൻ എ.എസ്.ഐ ശ്രീ.കുഞ്ഞിക്കണ്ണൻ സല്യൂട്ട് സ്വീകരിക്കുകയും ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രിൻസിപ്പൽ ശ്രീ.ബാബു മാസ്റ്റർ പതാക ഉയർത്തി.HM ശ്രീമതി ഉഷാകുമാരി.ബി അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ അഭിനന്ദ്.സി കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതരത്തിൽ നല്ല രീതിയിൽ നടത്താൻ സാധിച്ചു.