ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                 സ്വാതന്ത്ര്യദിനം
       ഈ വർഷത്തെ സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.പതാക ഉയർത്തൽ,സ്വാതന്ത്ര്യദിനസന്ദേശം ഇവയ്ക്കുശേഷം കുട്ടികൾ ബലൂണുകളേന്തി ഡിസ്പ്ലേ നടത്തി.JRC,SCOUT വിഭാഗങ്ങളുടെ ബാഡ്ജ് വിതരണവും സല്ല്യൂട്ട് സ്വീകരിക്കലും നടന്നു.അതിനു ശേഷം സ്ക്കൂൾ ഹാളിൽവെച്ച് പൂർവ്വവിദ്യാർത്ഥി സംഘടനയായ കൂട്ടം SSLC,+2 വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകി.അതിനു ശേഷം സ്വാതന്ത്ര്യദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അതിനുശേഷം LP,UP,HS,HSS വിഭാഗങ്ങളവതരിപ്പിച്ച പ്രസംഗം(മലയാളം,ഇംഗ്ലീഷ്,കന്നട,ഹിന്ദി)സ്കിറ്റ്,ദേശഭക്തിഗാനം,അധ്യാപക വിദ്യാർത്ഥിനികളവതരിപ്പിച്ച ദേശഭക്തിഗാനം ഇവ നടന്നു.സ്കൂൾ PTAയുടെ വകയായി പായസവിതരണവും നടത്തി.