ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2025-26
വായനാവാരാചരണം
പി.എൻ പണിക്കർ അനുസ്മരണവും വായനപക്ഷാചരണ ഉദ്ഘാടനവും
ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയിൽ പി.എൻ പണിക്കർ അനുസ്മരണവും വായനപക്ഷാചരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. വായന പക്ഷാചരണ ഉദ്ഘാടനം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.അശോക എം നിർവഹിച്ചു. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ബിജു ജോസഫ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ രാധാകൃഷ്ണൻ ആശംസകൾ അറിയിച്ചു.ഭാഷ പ്രതിജ്ഞ യുപി വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി.ധന്യ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാർത്ഥി കൺവീനർ കുമാരി. ത്രയ യോഗത്തിന് നന്ദി അറിയിച്ചു
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം
ജി എച്ച്എസ്എസ് കുണ്ടംകുഴി എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു ജിഎച്ച് എസ് മുന്നാട് പ്രധാന അധ്യാപകൻ ശ്രീ അശോകൻ കെ ഉദ്ഘാടനം ചെയ്തു. ശ്രീമതി വാസന്തി കെ യോഗ പരിശീലനം നൽകി. എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീമതി രേഷ്മ ശ്രീ ശ്രീജിത്ത്.,CPO, ശ്രീ അശോക് കുമാർ എ എന്നിവർ സംബന്ധിച്ചു.
ലഹരി വിരുദ്ധ ദിനാചരണം.
ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റെയും എസ്പിസി, ജെ ആർ സി, ലിറ്റിൽ കൈറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
സ്കൂൾ അസംബ്ലിയിൽ ബന്തടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ പി ഷഹബാസ് അഹമ്മദ് ലഹരി വിരുദ്ധ സന്ദേശം നൽകി. ബേഡകം പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കുണ്ടംകുഴി ടൗണിൽ ഫ്ലാഷ് മോബും തുടർന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സൂംബ ഡാൻസും അവതരിപ്പിച്ചു. അധ്യാപകരായ സിജിന, സുകന്യ, രവീന്ദ്ര രാജൻ, ശ്യാമിലി, അശോക് കുമാർ, സനിൽ കുമാർ, നവീൻ കുമാർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ എം അശോക അധ്യക്ഷനായി. പിടിഎ പ്രസിഡൻ്റ് എം മാധവൻ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.