ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ സയൻസ് ക്ലബ്

ഭൂതകാല അനുഭവങ്ങളെയും സ്‌മൃതികളെയും മനുഷ്യ പ്രയത്നങ്ങളേയും വിലയിരുത്തി, വിശകലനം ചെയ്‌ത്‌ അവയെ വർത്തമാന കാലത്തോട് ചേർത്തു വെച്ച് എങ്ങനെ മനുഷ്യജീവിതത്തിന്റെ ഭാവിയെ ശോഭനമാക്കാം എന്ന് ചിന്തിക്കുന്നിടത്ത് നിന്നാണ് സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പഠനവും അന്വേഷണവും ആരംഭിക്കുന്നത്. ഈയൊരു ചിന്തയുടെ പ്രായോഗിക തലങ്ങളുടെ തുടക്കമെന്നോണമാണ് കാരക്കുന്ന് ഗവ : ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് 2018 ,ജൂലൈ 11 ബുധനാഴ്‌ച രൂപീകരിക്കുന്നത് . സോഷ്യൽ സയൻസ് സീനിയർ അധ്യാപികയും ഡെപ്യൂട്ടി ഹെഡ് മിസ്‌ട്രെസ്സുമായ മിനി ടീച്ചർ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിച്ച ചടങ്ങിൽ കൺവീനറായി ഹബീബ ടീച്ചറെ തിരഞ്ഞെടുത്തു .തുടർന്ന് നടന്ന ക്ലബ് ലീഡർ തിരഞ്ഞെടുപ്പിൽ 10.E ക്ലാസ്സിലെ വൈഷ്‌ണയെയും സൈറസ് (9 .I),ആകാശ് (8 ) തുടങ്ങിയ വിദ്യാർത്ഥികളെ ലീഡർ , ഡെപ്യൂട്ടി ലീഡർമാരായി യഥാക്രമം തെരെഞ്ഞെടുത്തു .നൗഷാദ് മാഷ് ,സുധ ടീച്ചർ ,സഫ്‌വാൻ മാഷ് ,പ്രജിഷ ടീച്ചർ ,സാഹിർ മാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച ചടങ്ങിൽ പുതിയ ലീഡർ വൈഷ്‌ണ .ടി നന്ദി പറഞ്ഞു.

ഫിലാറ്റലി ക്ലബ്

കുട്ടികളിൽ സ്റ്റാമ്പ്‌ ശേഖരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തപാൽ വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ "ദീൻ ദയാൽ സ്പർശ് യോജന" സ്കോളര്ഷിപ്പിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ഫിലാറ്റലി ക്ലബ് ജൂലൈ 20 വെള്ളിയാഴ്ച നിലവിൽ വന്നു .ക്ലബിന് കീഴിൽ ഏതാനും ചില വിദ്യാർത്ഥികൾ "ദീൻ ദയാൽ സ്പർശ് യോജന" സ്കോളർഷിപ്പിനായി സ്റ്റാമ്പ്‌ ശേഖരണ അവരുടെ പ്രോജെക്റ്റുകൾ സമർപ്പിക്കുകയും അതിൽ നിന്ന് മികച്ച വിദ്യാർത്ഥിയുടെ സ്റ്റാമ്പ്‌ ശേഖരണം മഞ്ചേരി തപാൽ വകുപ്പ് സൂപ്രണ്ട് വശം സമർപ്പിക്കുകയും ചെയ്‌തു.

കൊളാഷ് നിർമാണ മത്സരം

കാരക്കുന്ന് ഗവ: ഹൈസ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ കൊളാഷ് നിർമാണ മത്സരം ശ്രദ്ധേയമായി.യുദ്ധം മാനവ രാശിയുടെ ഉന്മൂലത്തിന്റെ തുടക്കവും തുടർച്ചയും ഒടുക്കവുമാണെന്ന തിരിച്ചറിവ് ,അതിന്റെ ഓർമപ്പെടുത്തൽ ആണ് ആഗസ്റ്റ് ആറും ഒമ്പതും. കൊളാഷ് പ്രദർശനത്തിനോടൊപ്പം നടന്ന "ഒപ്പ് മരം" കൗതുകമായി . ഒപ്പ് മരത്തിനുള്ളിൽ നിറഞ്ഞു കവിഞ്ഞ ഓരോ ഒപ്പുകളും യുദ്ധത്തിനെതിരെയുള്ള ഓരോ മനസ്സുകളുടെയും പ്രതിജ്ഞയായിരുന്നു.