ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ വാരാഘോഷo

ജൂൺ 19-ന് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പുസ്തക പ്രകാശനവും നടത്തി. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ഓരോന്നിനെക്കുറിച്ചും നല്ല ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനം (വർഷത്തിൽ മൂന്ന് തവണ ) കൊടുക്കുവാൻ തീരുമാനിച്ചു. വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും . കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്‌ത വരികളാണിത് .വായനയുടെ മഹത്വം എത്രത്തോളമാണെന്ന് ഈ കവി വാക്യങ്ങളിൽ നിന്ന് സുവ്യക്തം. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലം വരെ നടക്കുന്ന വാർത്താ വായന മത്സരത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 ന് കാരക്കുന്ന് ഗവ: ഹൈ സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന് കീഴിൽ വാർത്താ വായന മത്സരം നടന്നു . വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിന്റെ വിധി നിർണയം പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കി എന്ന് വിധി കർത്താക്കളായ സാറ ടീച്ചർ ,സൈനബ ടീച്ചർ തുടങ്ങിയവർ നിരീക്ഷിക്കുകയുണ്ടായി. മത്സരത്തിൽ ഷഹന ഷെറിൻ (9.I ), നിമ (8 .K ), വൈഷ്‌ണ (10 .E ) എന്നീ വിദ്യാർത്ഥികൾ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . വിജയികൾക്ക് അഭിനന്ദനങ്ങൾ .