ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വ്യക്തിപരമായ ഒരനുഭവമാണ് കല. പഠിതാവിന്റെ കലാപരമായ വ്യക്തിത്വം വികസിക്കുന്നതിനാവശ്യമായ പ്രചോദനങ്ങളും പ്രവർത്തനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സഹായവുമാണ് കലാപഠന ക്ലാസ്സിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നത്.

പഠിതാവിന്റെ നൈസർഗ്ഗികമായ കലാവാസനകളെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുക, വിവിധ കാളകളെ ആസ്വദിക്കുകയും കലയിലെ സൗന്ദര്യം ഉൾക്കൊള്ളുകയും ചെയ്യുക,സാംസ്കാരിക ബോധവും സാമൂഹ്യ ബോധവും ഉണ്ടാക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കലാപഠനത്തിനുള്ളത്. ചിന്തയിലെ സന്തുലിതത്വവും ബഹുമുഖ ബുദ്ധി വികാസവും കലാപഠനത്തിലൂടെ സാധ്യമാകുന്നു.

സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുട്ടിയേയും അത് നേരിട്ട് പഠിക്കാനും സഭാകമ്പമില്ലാതെ വേദികളിൽ അവതരിപ്പിക്കാനും പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. അതിനായി പഠനത്തിനാവശ്യമായ സിഡികൾ, സിഡി പ്ലെയർ, മൈക് സെറ്റ്, കരോക്കേ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നു. ശ്രുതിപ്പെട്ടി, ഹാർമോണിയം, തബല, ഗഞ്ചിറ, കൈത്താളം തുടങ്ങിയവയും സജ്ജമാകേണ്ടതുണ്ട്.

കലാപഠനത്തോടനുബന്ധിച്ചു ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന ഒരു പ്രധാന പരിപാടി രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി നടത്തുന്ന ഒരു ക്യാമ്പ് ആണ്.ഓരോരുത്തർക്കും പരിപാടികൾ അവതരിപ്പിക്കാൻ സമായം കൊടുക്കണം. താളവാദ്യങ്ങൾ പരിചയപ്പെടുന്നതിനുള്ള അവസരം ഉണ്ടാക്കണം .കച്ചേരികൾ, നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ , സിനിമ ഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവയൊക്കെ പരിചയിക്കാനും അവതരിപ്പിക്കാനുമുള്ള അവസരമാണ് ഈ ക്യാമ്പിലൂടെ നൽകുന്നത്.

അതുപോലെ ലൈബ്രറിയിൽ സംഗീതത്തെ അറിയാനും മനസ്സിലാക്കുന്നതിനും സംഗീതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, നാടൻ പാട്ടുകൾ, കർണാടകം സംഗീത പുസ്തകങ്ങൾ എന്നിവ സംഘടിപ്പിക്കണം. കൂടാതെ സംഗീത പരിശീലനം കാര്യക്ഷമമാക്കാൻ കൂടുതൽ മെച്ചപ്പെട്ട ശബ്ദസംവിധാനങ്ങൾ ഒരുക്കാനും ശ്രമിക്കുന്നുണ്ട്. സ്‌കൂളിലെ സംഗീതാധ്യാപകനായ ശ്രീ.പ്രകാശ് സി.വി. യുടെ നേതൃത്വത്തിലാണ് സംഗീത ക്ലബിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.