ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
28-06-2025Praveenkc

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷ 2025

പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷ ജൂൺ ന്  സ്‌കൂൾ ലാബിൽ വച്ചു നടന്നു .എട്ടാം ക്‌ളാസിലെ വിവിധ ഡിവിഷനുകളിൽ നിന്നായി 139 കുട്ടികൾ പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിരുന്നു . ഇവരിൽ 133 പേർ  പരീക്ഷ എഴുതി . ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ നൂർജഹാൻ പി പി , പ്രവീൺ കെ സി എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത് . പ്രധാനാധ്യാപകൻ ജമീർ എമ്മിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷയിൽ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികച്ച രീതിയിൽ സഹകരിച്ചു . കുട്ടികളെ പരീക്ഷ ഹാളിലേക്ക് ക്രമമായി കൊണ്ടുവരുന്നതിനും പ്രാഥമിക രെജിസ്റ്ററേഷൻ നടപടികളിലും മികച്ച പിന്തുണ കൈറ്റ് വിദ്യാർത്ഥികൾ നൽകി . അദ്ധ്യാപികമാരായ ശ്രീജ , ശ്രീലക്ഷ്മി , സുനിജ , പ്രജിത ,രാഹിത തുടങ്ങിയവർ പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു .139 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ  133 കുട്ടികൾ പരീക്ഷ എഴുതി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഏകദേശം ഒരു മണിയോടുകൂടി പൂർത്തിയായി.