ജി.എച്ച്.എസ്.എസ്. എടക്കര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
13-07-2025Mohammedrafi


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

48100 - ജി എച്ച് എസ് എസ് എടക്കര

2025 ജൂൺ 25 ജി. എച്ച്. എസ്. എസ്. എടക്കര സ്കൂളിൽ നടന്ന എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. പരീക്ഷാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുവാനും പരീക്ഷ ഡോക്യുമെന്റ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് മുൻകൈയെടുത്തത്.



ലഹരി വിരുദ്ധ ക്യാമ്പയിൻ

48100 - ജി എച്ച് എസ് എസ് എടക്കര

2025 ജൂൺ 26ന് ജി.എച്ച്.എസ്.എസ്. എടക്കര സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ഐടി ലാബിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീജ ജനാർദ്ദനൻ, സ്റ്റാഫ് സെക്രട്ടറി ഒ. ശശിധരൻ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എബ്രഹാം അലക്സ്, മിസ്ട്രസ് ജാസിന ടീച്ചർ, മലയാളം അധ്യാപകൻ അഭിലാഷ് സാർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്ററുകളുമായി വിദ്യാർത്ഥികൾ നടത്തിയ ഫോട്ടോഷൂട്ട് ഡോക്യുമെന്റ് ചെയ്ത് ക്യാമ്പയിൻ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.