ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/‌പ്രകൃതി ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദുരന്തങ്ങൾ

പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചുനൽകുന്നത് എന്താണ് ? ഇടിചചു നിരത്തിയ മലകളും നികത്തിയ വയലുകളും. വെട്ടി നിരത്തിയ കാടുകളും തടഞ്ഞു നശിപ്പിക്കപ്പെട്ട നീർച്ചാലുകളും. ഒക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്. നമ്മെ പരിപാലിച്ച പ്രകൃതി ഇന്നൊരു പ്രതികാര ദുർഗയായി മാറിയിരിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമുക്കു കാണിച്ചു കരുന്നത് ഇതൊക്കെയാണ്. നമുക്കറിയാം

പ്രക‍ൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാടാണ് നമ്മുടെ കേരളം. മരങ്ങളാലും പുഴകളാലും സമ്പന്നമാണ് നമ്മുടെ കേരളം . അതുകൊണ്ടാണ് ലോകം നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. നമ്മുടെ പൂർവ്വികർ നമുക്കുവേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിച്ചപോലെ നമുക്കും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്ന്യ കൂമ്പാരങ്ങളിൽ നിന്നും പ്രകൃതി ചൂഷണങ്ങളിൽ നിന്നും പ്രകൃതിസംരക്ഷണത്തിലേക്ക് തിരിച്ചുപോക്ക് ആവശ്യമാണ്.

അങ്ങനെ സുരക്ഷിതമായ ഒരു പ്രകൃതി നമ്മെ കാത്തു രക്ഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ഒരുമിച്ച് കൈ കോർക്കാം നല്ലൊരു പ്രകൃതിക്കായ്.

റിയാജെന്ന സി.പി.
3.B ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം