കാലത്തിന്റെ നീളുന്ന പാതയിൽ
നാം കണ്ട കാള്ചകൾക്കപ്പുറത്ത്
മാനവ നന്മയെ ഒത്തുചേർത്തീടാൻ
ദൈവം പലതും വിധിച്ചുവത്രെ
പലരൂപമായതു മുന്നിൽ വന്നപ്പോൾ
വിറച്ചില്ല നമ്മൾ, ഭയന്നില്ല ഇതുവരെ
പ്രളയമായ്, നിപ്പയായ്, പലതുമായ് നമ്മെ
പരീക്ഷിച്ചു ദൈവം, തളർന്നില്ല നമ്മൾ
അബലർക്കു താങ്ങായി തണലായി നിന്നും
തകർന്നവന്നു കരുത്തിൻ ജീവിതം നൽകിയും
എതിരേറ്റവെങ്കിൽ പിന്നെ നാം
ഭയക്കുന്നതിത്തിരിക്കുഞ്ഞനെയോ ?
കൈകൾ നാം ചേർത്തുപിടിച്ചുവെങ്കിൽ
കരുതലിൻ സ്നേഹം പകർന്നുവെങ്കിൽ
മരുന്നായിടാമേതു രോഗത്തിനും
എതിരേറ്റിടാമേതു യുദ്ധത്തിനേയും
തകർക്കുവാൻ ആരിന്നൊരുങ്ങിയാലും
എതിരേറ്റിടും നമ്മൾ ഐക്യമോടെ