ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയെ മനുഷ്യരായ നമ്മളാണ് നശിപ്പുക്കുന്നത്. വനനശീകരണം കേരളത്തിന്റെ ജൈവ സമ്പത്തിനെ തന്നെ മാറ്റിമറിച്ചു. വനസംരക്ഷണത്തിലുടെ മത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയുള്ളു. നമുക്കു ജീവിക്കനുള്ളതെല്ലാം പ്രകതിയിലുണ്ട്. ശ്വസിക്കാനും, കടിക്കാനും, ഭക്ഷണം കഴിക്കനും എല്ലാം. ഭൂമിയുടെ ചൂടിന്റെ വർദ്ധനവിനെ തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നാം പരിസ്ഥിതിയെ സംരക്ഷിക്കണം. വായുവില്ലാതെയും ജലമില്ലാതെയും നമുക്ക് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. മനുഷ്യൻ തന്റെ അത്യാഗ്രഹം കാരണം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിക്കുമേൽ നടക്കുന്ന ഏതു അതിക്രമത്തെയും ഒരുമിച്ചുനിന്ന് എതിരിടാനും മുന്നോട്ട് വരണം. മരങ്ങൾ അത്യവശ്യകാര്യങ്ങൾക്കല്ലാതെ മുറിക്കരുത്. നമ്മുടെ വാഹനങ്ങളിൽ നിന്ന് പുറത്തുവിടുന്ന പുകയും ഫാക്ടറികളിൽനിന്നുള്ള പുകയും വായു മലിനീകരയമത്തിന് കാരണമാകുന്നു. ആ വായുവാണ് നാമെല്ലാം ശ്വസിക്കുന്നത്. ഇത് പലവിധത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ഇതിനുള്ള പരിഹാരമായി മനുക്കു ചെയ്യാൻ ധാരാളമുണ്ട്. പ്ലാസ്റ്റിക്ക് കവറുകൾ ഇന്ന് രോഗത്തിന്റെ കലവറയാണെന്നു തെളിഞ്ഞിട്ടുണ്ട്. അത് നിർബന്ധമായും ഉപയോഗിക്കരുത്. മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുകയും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം കുടിക്കാനുള്ള സൗകര്യം ചെയ്യുകയും ചെയ്യുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. ഇന്ന് ലോകം ഒരു മഹാമരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണല്ലോ. അതിനായി നമ്മളെല്ലാം വീടുകളിൽ അകലത്തിൽ കഴിയുകയാണ്. കൊറോണയെ നേരിടാനുള്ള ഭീതികൊണ്ടാണെങ്കിലും പ്രകൃതിയെ സംബന്ധിച്ച് വളരെ ഗുണകരമാണ് ഇത്. രണ്ടുമൂന്ന് മാസത്തോളം ലോകം തന്നെ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതുകൊണ്ട് എല്ലാവിധ മലിനീകരണപ്രവർത്തനങ്ങളിൽനിന്നും അകന്നുനിൽക്കുകയാണ്. ഒന്ന് മറ്റൊന്നിനു വളമായിത്തീരുന്നു എന്നുള്ളത് എത്ര സത്യമാണ്. ദുരന്തങ്ങൾക്കിടയിലും നന്മകൂടി വരുന്നുണ്ട് എന്നതുകൊണ്ട് ഈ ദുരന്തത്തെ സന്തോഷത്തോടെ നേരിടുകയാണ് വേണ്ടത്.
|