ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പരിസരമാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരമാലിന്യം



ദുർഗന്ധപൂരിത മധപ്പതിച്ചും
ദുർജനങ്ങൾ തൻ മനസു പോലെ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യ കേന്ദ്രത്തിൻ മുന്നിലായും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ (2)
അമ്പലമുറ്റത്തു തന്മുമുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക്കു തൻ മാലിന്യം
വിനോദ കേന്ദ്രങ്ങൾക്കു മുന്നിൽ വരെ
വീഴുന്നു ചവറുകൾ തൻ കൂമ്പാരങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കാൻ
തന്നെയും വെക്കുന്നു ചിലർ
മാലിന്യം ഭാണ്ഡത്തിലാക്കി
നിത്യം മാറ്റിടുന്നു പൊതു സ്ഥലത്തായ്‌
മാറ്റിടുന്നു പൊതു സ്ഥലത്തായ്
കുളവും പുഴകളും തോടുകളും
കുപ്പനിറഞ്ഞു കവിയുന്നു
ഇളനീരു പോലുള്ള ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചുപോയി


 

മിഷ് ല.
3 A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത