ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗ പ്രതിരോധ ശേഷിയുടെ അഭാവം . ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണക്കുറവുമാണ്. ഒരു വ്യക്തിക്ക് ജനനം മുതൽ രോഗ പ്രതിരോധം ആവശ്യമാണ്. ജന്മനാതന്നെ രോഗ പ്രതിരോധവും ഉണ്ടാവുന്നു. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് മുൻ തലമുറയെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷി കുറവാണ്. അന്തരീക്ഷ മലിനീകരണം, ഭക്ഷണ ക്രമീകരണം, ശുചിത്വക്കുറവ്, വ്യക്തി ശുചിത്വം ഇവയൊക്കെയാണ് രോഗ പ്രതിരോധ ശേഷിയെ കുറയ്ക്കുന്ന ഘടകങ്ങൾ. ജനനം മുതൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിവിധ കുത്തിവെപ്പുകൾ, തുള്ളി മരുന്നുകൾ എന്നിവ ആരോഗ്യ വകുപ്പിന്റെ കീഴിൽ നടത്തിവരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വിഷമുക്തി നേരിടുന്നതിന് ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക, കൃത്യമായ വ്യായാമം തുടങ്ങിയവ ചെയ്താൽ രോഗ പ്രതിരോധം ഒരു ഫാ പരിധി വരെ വർധിപ്പിക്കാൻ സാധിക്കും. നിപ്പ വൈറസിനെ പ്രതിരോധിച്ച നമുക്ക് വർത്തമാന കാലത്തെ കോവിഡ്- 19 നെയും പ്രതിരോധിക്കാൻ സാധിക്കും. നമുക്ക് മുന്നേറാം, നല്ല നാളേക്ക് വേണ്ടി.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം