ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

കാലാകാലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതും എന്നാൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയാത്തതുമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം എന്നുള്ളത്. പച്ചപ്പുനിറഞ്ഞ മരങ്ങളും കളകളം ഒഴുകുന്ന പുഴകളും ഒക്കെ ഒരു കാലത്ത് നമ്മുടെ പ്രകൃതിയുടെ ഭാഗമായിരുന്നു. എന്നാലിന്ന് പ്രകൃതിയുടെ സൗന്ദര്യം മങ്ങി കൊണ്ടിരിക്കുകയാണോ ??? ഈ പ്രപഞ്ചത്തിന്റെ കാവൽക്കാരായ നാമതിന്റെ ഉടമകൾ കൂടിയാണു. പ്രകൃതിയോട് എന്തും ചെയ്യാം എന്ന അഹങ്കാരം മനുഷ്യനെ സ്വന്തം കാൽച്ചുവട്ടിൽ കിടക്കുന്ന മണ്ണുപോലും മാന്തുന്ന വിധത്തിൽ ഉള്ള നിഷ്ഠൂരമായ പ്രവർത്തികൾ ചെയ്യുന്നവൻ ആക്കി മാറ്റിയിരിക്കുന്നു. പ്ലാസ്റ്റിക് യുഗവും വലിച്ചെറിയൽ സംസ്കാരവും നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. പരിസ്ഥിതി വിജ്ഞാനം പാഠ്യ വിഷയമാക്കിയതുകൊണ്ട് മാത്രം പ്രകൃതി സംരക്ഷിക്കപ്പെടണമെന്നില്ല. മറിച്ച് പഠിച്ച കാര്യങ്ങൾ വേണ്ടവിധത്തിൽ പ്രായോഗികതലത്തിൽ എത്തുമ്പോൾ മാത്രമേ വിദ്യാഭ്യാസം കൊണ്ട് പ്രയോജനമുള്ളൂ.......... അപ്പോൾ മാത്രമേ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു യുള്ളൂ....... ഒരു വിദ്യാർഥിയായ എനിക്ക് പരിസ്ഥിതി സംരക്ഷണത്തിൽ എന്ത് ചെയ്യാനാവും എന്ന് ചിന്തിച്ച് തന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള മറുപടിയാണ് സ്വീഡിഷ് വിദ്യാർഥിനിയായ 16 വയസ്സുകാരി ഗ്രേറ്റ ത്യുൻബെർഗ് ! പ്രകൃതിയോടുള്ള അവളുടെ ആത്മാർത്ഥ സ്നേഹം ആണ് ചെറുപ്രായത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പോരാടാനും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസംഗിക്കാനും അവളെ പ്രാപ്തയാക്കിയത്.!!! നാം എല്ലാവരും പറയാറുണ്ട്:- പ്രകൃതി നമ്മുടെ അമ്മയാണ് എന്നൊക്കെ. പക്ഷേ, ആ അമ്മയുടെ സമ്പത്ത് ഊറ്റിയെടുക്കാൻ അല്ലാതെ ആ അമ്മ സംരക്ഷിക്കുവാനോ അമ്മ പകർന്നു നൽകുന്ന മഹത്തായ പാഠങ്ങൾ ഉൾക്കൊള്ളനോ നാം തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. പരിസ്ഥിതി മാലിന്യങ്ങളെ ജീർണിപ്പിക്കുന്നു, നമുക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ നൽകുന്നു, എന്തിന്, നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ ഓക്സിജൻ വരെ നൽകുന്നു. ഇപ്രകാരം പ്രകൃതി നമുക്ക് ഉപകാരങ്ങൾ മാത്രം ചെയ്യുന്നു. ഉപകാരം ചെയ്യുന്നവരെ തിരിച്ച് സഹായിക്കുന്നതിന് പകരം ഉപദ്രവിക്കുന്ന സ്വഭാവക്കാരാണല്ലോ മനുഷ്യൻ. പരിസ്ഥിതി നമുക്ക് നൽകുന്ന സഹായങ്ങൾ ഒന്നും ഓർക്കാതെ നാം അവയെ നശിപ്പിക്കുന്നു!!! കുന്നുകളും വയലുകളും ഇടിച്ചുനിരത്തി പടുകൂറ്റൻ ഫ്ലാറ്റുകൾ കെട്ടി പൊക്കുമ്പോൾ ഒന്നോർക്കുക നമ്മുടെ ഓരോ കൈവിട്ട പ്രവർത്തിയുടെ ഫലം അനുഭവിക്കേണ്ടത് നാം തന്നെയായിരിക്കും. പരിസ്ഥിതിയെ നശിപ്പിക്കാൻ മാത്രമല്ല സംരക്ഷിക്കാനും മനുഷ്യന് കഴിയും. ലോകം മുഴുവൻ പരിസ്ഥിതി ഓർക്കുന്നതും സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ദിനം ജൂൺ 5 ലോക പരിസ്ഥിതി ദിനം. എന്നാൽ പരിസ്ഥിതി സംരക്ഷണം കേവലം ജൂൺ അഞ്ചിൽ ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല അത് ലോകാരംഭം മുതൽ ലോകാവസാനത്തോളം നീളേണ്ടതാണ്. ഒരുകാലത്ത് കിളികളുടെ മനോഹര നാദം കേട്ടായിരുന്നു കുട്ടികൾ ഉണർന്നിരുന്നത് എങ്കിൽ ഇന്ന് മരം മുറിക്കുന്നതിന്റെയും, ആ മരത്തിൽ നിന്നും വീഴുന്ന കിളി കുഞ്ഞുങ്ങളുടെയും കരച്ചിൽ കേട്ടാണ് കുട്ടികൾ ഉണരുന്നത്. എത്രവേഗമാണ് മനുഷ്യന് പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒന്നോർക്കുക ലോകത്തിലെ ഏറ്റവും വലിയ കാടായ ആമസോൺ കാട് നശിക്കുവാനും ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെട്ടിരുന്ന നമ്മുടെ കേരളത്തിൽ ഇത്രയും ഭീകരമായ പ്രളയം ഉണ്ടാകാനും കാരണം നമ്മുടെ സ്വാർത്ഥതയും പ്രകൃതിയെ കുറിച്ച് ചിന്തിക്കാതെ യുള്ള കൈവിട്ട് പ്രവൃത്തികളുമാണ്. മാലിന്യകൂമ്പാരം ആകുന്ന റോഡുകളും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷവും മാലിന്യം നിറഞ്ഞ കുടിവെള്ളവും മാറ്റിയെടുത്തു ശുദ്ധവായുവും ശുദ്ധജലവും ഒഴുകുന്ന നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമുക്ക് സാധിക്കണം. ഇന്നത്തെ വിദ്യാർത്ഥി സമൂഹമാണ് നാളത്തെ സമൂഹത്തെ നയിക്കേണ്ടത്. നമ്മുടെ പൂർവികർ നമുക്ക് നൽകിയ പ്രകൃതി സൗന്ദര്യം നശിപ്പിക്കാതെ വരുംതലമുറകൾക്ക് ഇരട്ടി സൗന്ദര്യത്തോടു കൂടി തിരിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം ഈ തലമുറയിലെ ഇളം പ്രായക്കാരായ നമുക്കോരോരുത്തർക്കും ആണ്. കളകളം ഒഴുകുന്ന പുഴകളും, പക്ഷികളുടെ കളകളാരവും, പച്ചപ്പുനിറഞ്ഞ മരങ്ങളും ഒക്കെയുള്ള സൗന്ദര്യ പൂർണമായ പ്രകൃതിയുള്ള ഒരു നല്ല നാളെക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം................

അറ്റ്ലിൻ.വി.ടി
9 B ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം