ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1986 ൽ ആണ് സ്കൂളിൽ NCC ആരംഭിക്കുന്നത്.സ്കൂളിലെ NCC അംഗങ്ങൾ ആയിരുന്ന നിരവധി കേഡറ്റുകൾ ഇന്ത്യൻ ആർമിയിലും പോലീസ് സേനയിലും സേവനം അനുഷ്ഠിക്കുന്നത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ് .കൂടാതെ NCC QUOTTA യിലൂടെ എഞ്ചിനീയറിംഗ് പോലെയുള്ള പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയ കേഡറ്റുകളും നിരവധി ആണ്. 2006 ൽ NCC കേഡറ്റ് ആയിരുന്ന ഐശ്വര്യ പി വി ഡൽഹിയിൽ വെച്ച നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.ഇത് പോലെ 2008 ലും ദർശിത ബാബു,നന്ദിനി എന്നീ കേഡറ്റുകൾക്കും ഇതേ അവസരം ലഭിച്ചു എന്നത് എടുത്ത് പറയാവുന്ന നേട്ടമാണ്.ഇതിൽ ആ വർഷം കേരളം ലക്ഷദ്വീപ് കേഡറിലെ ഏറ്റവും മികച്ച കേഡറ്റ് ആയി തെരഞ്ഞെടുത്തത് ദർശിത ബാബു ആയിരുന്നു എന്നത് സ്കൂളിന് ഒരു പൊൻതൂവൽ ആണ്.NCC ഓഫീസർ ആയ സുരേഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ് ഈ പ്രസ്ഥാനം.