ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം - 2024

പ്രവേശനോത്സവവേദി.
പ്രവേശനോത്സവസദസ്സ്.

2024ജൂൺ 3 ന് തിങ്ങളാഴ്ച 2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.പി.സി.യുടെയും ജെ.ആർ.സിയുടെയും നേതൃത്വത്തിൽ നവാഗതരെ മധുരം നൽകി സ്വാഗതം ചെയ്തു. കഴിഞ്ഞവർഷം വിപുലീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിൽ മുഴുവൻ കുട്ടികൾക്കും ഇരിപ്പിടം സജ്ജീകരിച്ചിരുന്നു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് വാർഡ് അംഗവും മു‍ൻ പി.ടി.എ. പ്രസിഡണ്ടുമായ ബഷീർ പി.ബി. എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൾ എ അബൂബക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗതഭാഷണം നടത്തി. എട്ടാം ക്ലാസിലേക്ക് പുതുതായി വന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്കൂളിനെ ഹെഡ്മാസ്റ്റർ ഹൃസ്വമായി പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃർത്വത്തിൽ ഗാനമേള നടന്നു. സംഗീതാധ്യാപകനും പൂർവവിദ്യാർഥിനികളും ഗാനം ആലപിച്ചു. എസ്.പി.സി തയ്യാറാക്കിയ ലഹരി ബോധവൽക്കരണ മൈമിംഗ് പുതിയ കുട്ടികൾക്ക് നല്ലൊരു അനുഭവമായി. പിന്നീട് ഓരോ ക്ലാസിലെയും കുട്ടികളെ അതത് ക്ലാസധ്യാപകർ കൊണ്ടുപോയി ക്ലാസിൽ ഇരുത്തി. എട്ടാം ക്ലാസിലെത്തിയ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ സൗജന്യമായി നൽകുന്ന പാഠപുസ്തകം വിതരണം ചെയ്തു.

പ്രതിഭകൾക്കുള്ള ആദരം

NMMS ജേതാവിനെ ആദരിക്കുന്നു.

കഴിഞ്ഞ വർഷം സ്കൂളിലെ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്കായി നടത്തപ്പെട്ട NMMS പരീക്ഷയുടെ അടുത്തിടെ വന്ന റിസൾട്ടിന്റെ അടിസ്ഥാനത്തിൽ വിജയികളായവരെ വീടുകളിലെത്തി അധ്യാപകർ മധുരവും സമ്മാനങ്ങളും നൽകിയിരുന്നു. ആ കുട്ടികളെ സ്കൂളിലെ മറ്റുവിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനും ആദരിക്കുന്നതിനുമായി പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉപഹാരം നൽകി. നാല് വിദ്യാർഥികൾക്കാണ് ഇത്തവണ പ്ലസ് ടു വരെയുള്ള കാലയളവിൽ ലഭിക്കുന്ന 48,000/- രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്.

USS ജേതാവിനെ ആദരിക്കുന്നു.

അതോടൊപ്പം പതിവു പോലെ വിവിധ സ്കൂളുകളിൽ നിന്ന് USS നേടി ഈ സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർഥികളെയും ഉപഹാരം നൽകി ആദരിച്ചു.

രക്ഷാകർതൃ വിദ്യാഭ്യാസം

രക്ഷിതാക്കൾക്കുള്ള ക്ലാസിൽ നിന്ന്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.

പരിസ്ഥിതിദിനം ആചരിച്ചു

വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എച്ച്എം നിർവഹിക്കുന്നു

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി 2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 E ക്ലാസിലെ ദിൽഷ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതി ദിന കവിതയും ആലപിച്ചു. പരിസ്ഥിതിദിന ക്വിസ് പ്രോഗ്രാം നടത്തി. 9 G ക്ലാസിലെ ഹാദിയ ഹെന്ന കെ.പി ഒന്നാം സ്ഥാനവും പത്താം ക്ലാസ്സിലെ ഫിദ. കെ, റിയ പി., മിൻഹ സി.കെ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം പങ്കിട്ടു. പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു .

ചെടികൾ ഉദ്യാനത്തിൽ നട്ട് ഹെഡ്മാസ്റ്റർ കെ ശശി കുമാർ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയുന്നതിന് വാതിൽ പുറ പഠനത്തിന്റെ ഭാഗമായി ഒരു പ്രകൃതി നടത്തവും ക്ലാസ് തല പോസ്റ്റർ രചനാ മൽസരവും വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചുണ്ട്.

ബലിപെരുന്നാൾ ആഘോഷിച്ചു

പെരുന്നാൾ ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള മെഹന്തി മത്സരം

2024 ബലിപെരുന്നാളിനോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'പെരുന്നാൾ പൊലിമ' എന്ന പേരിൽ വിവിധ പരിപാടികൾ നടന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്കി . വിദ്യാർത്ഥികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മെഹന്തി മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. മെഹന്തി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ടു ടീമുകൾ വീതം 30 ഓളം ടീമുകൾ പങ്കെടുത്തു. പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ, സീനിയർ അസിസ്റ്റൻറ് പി ഡി. മാത്യു , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ, പ്രോഗ്രാം കൺവീനർ കെ അബ്ദുൽ ജലീൽ , ടി അബ്ദുൽ റഷീദ്, ഉണ്ണികൃഷ്ണൻ, നിഷ കെ പി, സ്നേഹലത, സിജി, സബ്ന ,ഫൗസിയ, ജാസ്മിൻ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

തുഞ്ചൻ പറമ്പ് സന്ദർശനം

തുഞ്ചൻപറമ്പിൽ വിദ്യാർഥികൾ സുനിൽ പി ഇളയിടത്തോടൊപ്പം

ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2024 ജൂൺ 15 ന് തിരൂരിലെ തുഞ്ചൻ പറമ്പിൽ സന്ദർശനം നടത്തി.

തുഞ്ചൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ക്ലാസിക്ക് പ്രഭാഷണ പരമ്പര മൂന്നാം ഭാഗത്തിലെ വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം രാവിലെ 10 മണിമുതൽ 12:30 വരെ നടത്തിയ പ്രഭാഷണം കുട്ടികൾക്കും അധ്യാപകർക്കും ഏറെ ഹൃദ്യവും വിജ്ഞാനപ്രദവുമായി.

പുതിയ ഒരു അന്തരീക്ഷത്തിലെത്തിയ പ്രതീതിയായിരുന്നു ഈ യാത്ര സമ്മാനിച്ചത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു

ലോക ലഹരി വിരുദ്ധദിനം ആചരിച്ചു

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി,ജെ ആർ സി കുട്ടികൾക്ക് ഇന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹെഡ്മിസ്ട്രസ് ശ്രീമതി. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ സീനിയർ അധ്യാപകൻ മാത്യു മാഷിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ് പി സി, സി.പി.ഒ മാരായ മുഹമ്മദ് സാലിം സ്വാഗതവും സ്നേഹലത നന്ദിയും പറഞ്ഞു.