ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ഭൂമി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി  എന്ന അമ്മ



ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരകൾ കൂട്ടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ലാ എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാഷിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമി അമ്മയെ നമ്മൾ സംരക്ഷിക്കാത്തപക്ഷം വരും തലമുറക്ക് ഇവിടെ വാസയോഗ്യമല്ലാതാകും.

നമുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ജീവിക്കാൻ.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥതിസംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായിക്കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.വനനശീകരണം,ആഗോള താപനം, അമ്ലമഴ,കാലാവസ്ഥ വ്യതിയാനം,കുടിവെള്ള ക്ഷാമം തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്.

ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചു.ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായിക്കൊണ്ടിരിക്കുന്നു.കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.ഈ കാഴ്ച്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്, അതിനാൽ പരിസ്ഥിതി സൗഹൃതപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഏർപ്പെടുത്തണം.പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിച്ചെടുക്കണം 

പൂർവ്വികർ കാണിച്ചപാതയിലൂടെ പരിസ്ഥിതി സൗഹൃദ മതത്തിലൂടെ നദികളെയും മലകളെയും വനങ്ങളെയും പുണ്യസകേദങ്ങളായി കണ്ടുകൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണം ️

SAVE ENVIRONMENT -------------------------SAVE NATURE------------------





നഷീദ ബാനു പികെ
8 D ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം