ജി.എച്ച്.എസ്.എസ്.മാതമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                സാമൂഹ്യശാസ്ത്രക്ലബ്ബ്  വ്യത്യസ്തങ്ങളായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ക്വിസ് നടത്തി. ആഗസ്ത് 6 ഹിരോഷിമാദിനത്തിൽ യുദ്ധ വിരുദ്ധ റാലി,യുദ്ധ വിരുദ്ധ സന്ദേശം, പ്രഭാഷണം,ഹ്രസ്വ ചിത്ര പ്രദർശനംഎന്നിവ നടത്തി. ആഗസ്ത് 9 നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ ഗാനാലാപനമുണ്ടായി.പോസ്ററർ,കൊളാഷ് നിർമാണം,പ്രദർശനം എന്നിവ നടത്തി.സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനാലാപനം,മലയാളം-ഇംഗ്ലീഷ് പ്രസംഗം,സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ നടത്തി.എസ്.ഷീല ടീച്ചർ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.