ജി.എച്ച്.എസ്.എസ്.മാതമംഗലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല നാളേക്കായ്'

          പ്രകൃതിക്കു കാവലാളാവാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവോടെയാണ് പരിസ്ഥിതി  ക്ലബ്ബ് പ്രവർത്തിക്കുന്നത്.ശ്രീ.സി.ഹരി മാസ്റററുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലിയും,ബോധവല്ക്കരണ ക്ലാസും നടത്തി.പരിസ്ഥിതി പ്രശ്നോത്തരി സംഘടിപ്പിച്ചു.വിദ്യാലയ സൗന്ദര്യവല്ക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടമൊരുക്കാനും(,വെർട്ടിക്കൽ പൂന്തോട്ടവും) സാധിച്ചിട്ടുണ്ട്.പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക്ക് ശേഖരണവും ,സംസ്ക്കരണവും നടപ്പാക്കി വരുന്നു.