ജി.എച്ച്.എസ്.എസ്.മാതമംഗലം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

യാത്രകൾ മനുഷ്യരെ ഏറെ സ്വാധീനിക്കാറുണ്ട്.ഓരോ യാത്രയും പുതിയ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.അതുകൊണ്ടുതന്നെ പഠനയാത്രകൾക്ക് വിദ്യാഭ്യാസത്തിൽ വലിയ സ്ഥാനമുണ്ട്.സ്കൂളിൽ യു.പി.,ഹൈസ്കൂൾ,ഹയർസെക്കൻററി വിഭാഗങ്ങളിൽ പ്രത്യേകം പഠനയാത്രകൾ നടത്താറുണ്ട്.സൂക്ഷ്മ നിരീക്ഷണം നടത്താനും,കാര്യങ്ങൾ ഉൾക്കൊള്ളാനുംമാത്രമല്ല പരസ്പര സ്നേഹം ഉറപ്പിക്കാനും,സഹകരണ മനോഭാവം വളർത്താനും പഠനയാത്രകൾക്ക് കഴിയുന്നു.ചരിത്രം,ഭൂമിശാസ്ത്രം,ജൈവ വൈവിധ്യം എന്നിവയെക്കുറിച്ചറിയാനും പഠനയാത്രകൾ ഉപകരിക്കുന്നു.ആറളം വന്യജീവി സങ്കേതം,മൂന്നാർ,മൈസൂർ,ബാംഗ്ളൂർ,തിരുവനന്തപുരം,ഹംപി തുടങ്ങി നിരവധി യാത്രകൾ സംഘടിപ്പിക്കാനും,കുട്ടികൾക്ക് വ്യത്യസ്സമായ അനുഭവങ്ങൾ പകരാനും കഴിയാറുണ്ട്.യു.പി.വിഭാഗത്തിൽ ഇ.വി.രമേശൻ,ഹൈസ്കൂൾ വിഭാഗത്തിൽ എ.രാജൻ,ഹയർസെക്കൻററി വിഭാഗത്തിൽ സുനിൽ എന്നിവരാണ് ടൂർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.