ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ ജാഗ്രതയോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ നേരിടാം 

കോവിഡ് - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ്.ഇറ്റലിയിലും സ്പെയിനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു.ഓരോ ദിവസം കഴിയുമ്പോഴും നമുക്കിടയിലെ ഭീതി വർധിച്ചു കൊണ്ടിരിക്കുന്നു. ചികിത്സയോ പ്രതിരോധ വാക്സിനേഷനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതി നാൽ ലോകം മുഴുവൻ ഇന്ന് ഭയത്തോടെ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് കൊറോണ . ചൈനയിൽ വുഹാനിലാണ് ആദ്യമായി കോവിഡ്- 19 റിപ്പോർട്ട് ചെയ്തത്. ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയരുകയാണ്. ഇതു മാത്രമല്ല ഇതിനോടകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്.  ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായയും മൂക്കും മൂടാതെ  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യും.   

       

   എന്താണ് കൊറോണ വൈറസ്     ?                         സസ്തനികളേയും പക്ഷികളേയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണയുടെ വരവ്. പല സാഹചര്യങ്ങളിലൂടെയും ഇത് മനുഷ്യരിൽ    പിടിപെടുന്നു. ഇവ ശ്വസന വ്യവസ്ഥയെ ബാധിക്കുന്നു . പനി, ചുമ ,തലവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മററ് ആരോഗ്യ പ്രശ്നമുള്ളവരിൽ  രോഗം കഠിനമായിരിക്കും. പ്രതിരോധിക്കാനുള്ള വാക്സിനേഷനുകൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ചികിത്സയാണ്  കൊടുത്തു വരുന്നത്.       

 

 നിർദ്ദേശങ്ങൾ :- 1 ) ശരീരത്തിൽ ജലാംശം നിലനിർത്തുക.                    2) മാസ്ക് ഉപയോഗിക്കുക                   3) തിരക്കേറിയ സ്ഥലത്തേക്കുള്ള യാത്രകൾ ഒഴിവാക്കുക.       4) സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക               5) വ്യക്തി ശുചിത്വം പാലിക്കുക

ശ്രീരാഗ് എ
6 D ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം