ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ജാഗ്രതയോടെ
ജാഗ്രതയോടെ..
പ്രിയപ്പെട്ടവരെ ,ഇപ്പോൾ നമ്മുടെ നാടാകെ പരക്കുന്ന കൊറോണ ഭീതിയെ തടുക്കാൻ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. മറ്റു രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട നിലയിലാണ് നമ്മുടെ രാജ്യം അക്കാര്യത്തിൽ നമ്മൾ സന്തോഷവാൻമാരാണ്. ഊണും ഉറക്കവുമില്ലാതെ നമ്മൾക്കവേണ്ടി രാപ്പകൾ വ്യത്യാസമില്ലാതെ നമ്മുടെ സുരക്ഷയ്ക്കു വേണ്ടി പ്രയത്നിക്കുന്നവരാണ് നമ്മുടെ ഡോക്ടർമാരും നേഴ്സ് മാരും പോലീസുക്കാ രും. ഇവരെ ഓർത്തെങ്കിലും കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.
അമ്മയെയും അച്ഛനെയും കാണാതെ വിഷമിച്ചിരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലും ഉണ്ട് ഈ കഴിഞ്ഞ ദിവസം നമ്മൾ TV യിൽ കണ്ടില്ലേ ഒരു കുഞ്ഞ്അമ്മയെ കാണണമെന്ന് കരഞ്ഞ് പറയുന്നത് അവസാനം അച്ഛൻ അവളെ ബൈക്കിലിരുത്തി കൊണ്ട് അമ്മയെ കാണാൻ ചെല്ലുന്നത് അമ്മയെ കണ്ടപ്പോൾ ആ കുഞ്ഞിൻ്റെ കരച്ചിൽ കാണുമ്പോൾ നമ്മുടെ കണ്ണും നിറഞ്ഞു . അമ്മയെ അടുത്തു നിന്നു കാണാതെ ദൂരെ നിന്നു കണ്ടു മടങ്ങിയ ആ കുഞ്ഞിൻ്റെ വിഷമം കണ്ടപ്പോൾ അടുത്തു നിന്നവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഈ മഹാമാരി കാരണം ഇറക്കൊല്ലത്തെ വിഷു നമ്മൾവീട്ടിൽ തന്നെ ആഘോഷിച്ചു.ഈ കൊറോണ ഭീതിയെ തടുക്കാൻ നമ്മൾ എല്ലാവരും ജാഗ്രതയോടെ വീട്ടിലിരിക്കണം. അത്യാവശ്യക്കാര്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നു പുറത്തിറങ്ങരുത് . ഒരു കാര്യവുമില്ലാതെ കൂട്ടം കൂടുവാനും പാടില്ല. ഇപ്പോൾ നമ്മൾ ഓരോരുത്തരും സൈനികരാണ് നമ്മൾ കൊറോണ എന്ന വൈറസിനെതിരെ യുള്ള യുദ്ധത്തിൻ്റെ സൈനികരാണ്. മറ്റ് രാജ്യത്തിൽ നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ തന്നെ ഇരിക്കണം. പിന്നെ ഇടയ്ക്കിടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകപുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. നിപ്പയെയുംപ്രളയത്തെയും നേരിട്ടതു പോലെ നമ്മൾ ഈ മഹാമാരിയെ നേരിടുമെന്ന് നമ്മൾ ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. നമ്മുടെ അടുത്ത ജില്ലയായ കാസർകോഡാണ് ഏറ്റവും കൂടുതൽ കൊറോണ ബാധ ഉണ്ടായത്. ഈ രണ്ടു ദിവസമായി അവിടെ രോഗികളുടെ വളരെ കുറവാണ്. ഈ വാർത്ത നമ്മുക്ക് സന്തോഷം തരുന്നു. ഈ അവധിക്കാലം നമ്മുക്ക് വീട്ടിൽആഘോഷിക്കാം. ആഘോഷങ്ങൾ ഇനിയും വരും ജീവിതം ഒന്നേ ഉണ്ടാവുകയുള്ളൂ അതോർത്തെങ്കിലും ജാഗ്രതയോടെ ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. ഈ രോഗം സമൂഹ വ്യാപനമാകാതിരിക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൗൺപ്രഖ്യാപിച്ചത് അതുകൊണ്ട് ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്ന് കൊറോണയെ നമ്മുക്ക് നിസ്സാരമായി ഇല്ലാതാക്കാം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം