മഹാമാരി

അണിനിരന്നിടാം നമുക്ക്
മാരിയെ തുരത്തുവാൻ
മഹാമാരിയെ തുരത്തുവാൻ
കൈ കഴുകിടാം മിടകിടെ
കൊറോണയെ തുരത്തുവാൻ
ജാതിയില്ല മതവുമില്ല
രാഷ്ട്രീയവുമില്ല .....
ധനികനെന്നോ യാചകനെന്നോ
നോക്കുകില്ല
ലോകമാകെ പടർന്നിടുന്ന
വൈറസാണു കൊറോണാ
ലോകജനതയെ കൊന്നൊടുക്കും
രാക്ഷസിയാം കൊറോണ
തത്കാലം യാത്രാവേണ്ട
ആർഭാടങ്ങളും വേണ്ട
വേല വേണ്ട പൂരം വേണ്ട
 ചടങ്ങുമതിയാക്കിടാം
മുന്നിലുണ്ട് കരുതലിന്റെ
കരങ്ങളാം ....സർക്കാർ
ഡോക്ടർമാരും മാലാഖമാരും
നീതിപാലകരും
പൊറുതിജയിച്ചീടണം നമ്മുക്ക്
ഒറ്റക്കെട്ടായിത്തന്നെ
ദൈവത്തിന്റെ നാടിതെന്ന്
ഓർമ്മപ്പെടുത്തണം


ഗോപിക
9 F ജി.എച്ച്.എസ്.എസ്.കോട്ടായി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത