ജി.എച്ച്.എസ്.ഉമ്മിണി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ 2025-26

Independence day


GHS ഉമ്മിണിയിൽ 2025 – 26 അധ്യായന വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ ആഗസ്ത് 15 2025 ന് കാലത്ത് 09 മണിക്ക്  ആരംഭിച്ചു.


കാര്യപരിപാടികൾ.

        

         ദേശീയഗാനം ആലപിച്ചു കൊണ്ട് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രധാന അധ്യാപിക സുജാത ടീച്ചർ അധ്യക്ഷത സ്ഥാനം വഹിക്കുകയും, പതാക ഉയർത്തുകയും ചെയ്തു.  എല്ലാ അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ദേശസ്നേഹം ഉണർത്തുന്ന നിരവധി ദേശ ഭക്തി ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. ഇംഗ്ലീഷലും, മലയാളത്തിലും, ഹിന്ദിയിലും സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗങ്ങൾ അവതരിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന പരിപാടിയുമായി ബന്ധപ്പെട്ട ലീഡ് കോളേജ് ഹിന്ദു ന്യൂസ് പേപ്പർ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ശിവരാമൻ, വാർഡ് മെമ്പർ നസീമ എന്നിവർ സ്വതന്ത്രദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവലോകനം ചെയ്തു. എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് മോഹനൻ ആശംസകൾ അറിയിച്ചു. ഹരിത മിഷനും പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ഒരു പ്രചാരണ പദ്ധതിയാണ്  ചങ്ങാതിക്ക് ഒരു തൈ .  പഞ്ചായത്ത് പ്രസിഡൻറ് സുനിത ആനന്ദകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഓരോ കുട്ടികളും തൈകൾ കൊണ്ടുവരുകയും അത് തന്റെ ചങ്ങാതിമാർക്ക് കൈമാറുകയും ചെയ്തു.

നന്ദി.