ജി.എച്ച്.എസ്സ്.ബമ്മണൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-06-2025 | 829685 |
അംഗങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024 - 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല
ക്യാമ്പ് മെയ് 26 ന് .ജി.എച്ച്എസ് ബമ്മണൂർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 41 കുട്ടികൾ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ കാന്ത് എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡി പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടി. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും നൽകി.