സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അമ്മ

"അമ്മ മരിച്ചു .നമ്മൾ നാട്ടിൽ എത്തുന്നതനുസരിച്ചു ശവസംസ്കാരത്തിന്റെ സമയം തീരുമാനിക്കണം.ചേട്ടൻ നാട്ടിൽ നിന്ന് പല പ്രാവശ്യം വിളിച്ചു കൊണ്ടിരിക്കുകയാണ്".അയാൾ ഭാര്യയോടു പറഞ്ഞു."നമ്മൾ എത്താൻ കാത്തിരിക്കേണ്ട കാര്യമില്ല.ആറു മാസം മുൻപ് നാട്ടിൽ ചെന്നപ്പോൾ അമ്മയെ കണ്ടതല്ലേ. അധികം വൈകാതെ മരിക്കുമെന്നും അറിയാവുന്നതല്ലേ.തന്നെയുമല്ല ,അമ്മാവന്റെ മകളുടെ വിവാഹത്തിന് അടുത്ത മാസം പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്.അതിനു മുൻപ് ഒരു പോക്ക് പോകേണ്ട ഒരാവശ്യവുമില്ല.ടിക്കറ്റ് ചാർജൊക്കെ ഇപ്പൊ കൂടുതലല്ലേ.അതുകൊണ്ടു സംസ്ക്കാരം സൗകര്യം പോലെ നടത്താൻ നാട്ടിലേക്കു വിളിച്ചറിയിച്ചത് മതി".ഭാര്യയുടെ നിർദ്ദേശം അയാൾ ശിരസ്സാവഹിച്ചു.അമ്മയുടെ കണ്ണുകളിൽ മകന്റെ വരവും കാത്തു കിടക്കുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം. ചെറുപ്പത്തിൽ ഇളയ മകനായതുകൊണ്ട് എല്ലാവരുടെയും പുന്നാര കഥാപാത്രമായിരുന്നു ഞാൻ.എന്നും അമ്മക്ക് പ്രിയം കൂടുതലും എന്നോടായിരുന്നു.ഞാൻ നന്നായി കാണാൻ ഏറ്റവും ആഗ്രഹിച്ചതും അമ്മയായിരുന്നു.കല്യാണശേഷവും അമ്മ പറയുമായിരുന്നു "ഭാര്യയെ വിഷമിപ്പിക്കരുത്."എന്നും അമ്മയുടെ വാക്ക് അനുസരിക്കുന്ന എനിക്ക് അമ്മയുടെ അന്ത്യ കർമ്മങ്ങളിൽ പങ്കു വഹിക്കാൻ കഴിയാതായി.ജോലിത്തിരക്കുകളിലും അമ്മയെ ഓർക്കാൻ ശ്രമിക്കാറുണ്ടെങ്കിലും തീരെ കഴിയാതായി.ഇപ്പോൾ അവിടേക്കു ചെല്ലാത്തതും ഒരു വിധത്തിൽ എന്റെ മനസ്സിനെ ആശ്വസിപ്പിക്കുന്നുണ്ട്.ദൈവസ്ഥാനം നൽകി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന അമ്മയുടെ ചേതനയറ്റ ശരീരം കാണാതിരിക്കാമല്ലോ.അമ്മയുടെ ആ പുഞ്ചിരിച്ച മുഖം മാത്രമായിരിക്കട്ടെ അമ്മയെക്കുറിച്ചുള്ള എന്റെ ഓർമ്മ.

ആര്യ ശിവൻ
9 .സി ജി.എച് .എസ് ബമ്മണ്ണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ