ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/നേരിടാം ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം ഒരുമയോടെ

നേരിടാം ഒരുമയോടെ തെക്കേ പറമ്പിലെ മാവിൻ മരത്തിന്റെ അരികത്താണ് അപ്പുവിന്റെയും അമ്മുവിന്റെയും വീട്. അവധിക്കാലം ആണ്. അതിനോടൊപ്പം കൊറോണക്കാലവും. അവർക്ക് പുറത്തെങ്ങും പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരുന്നു മതിയായി. ഒരു ദിവസം TV കാണുന്നതിനിടയിൽ രണ്ടുപേരും തമ്മിൽ വഴക്കിടാൻ തുടങ്ങി. ശബ്ദം കേട്ട് അച്ഛൻ അവരുടെ അടുത്തെത്തി. വഴക്കിടാൻ ഉള്ള കാരണം തിരക്കി. എനിക്ക് കാർട്ടൂൺ കാണണം, അപ്പു സ്പോർട്സ് തന്നെ വയ്ക്കുന്നു അച്ഛാ എന്ന് അമ്മു പറഞ്ഞു. കുട്ടികളെ നിങ്ങൾ ഒന്ന് ന്യൂസ്‌ വയ്ക്കൂ. അച്ഛാ വേണ്ട അപ്പു പറഞ്ഞു. പക്ഷേ അപ്പു പറഞ്ഞത് ശ്രെദ്ധിക്കാതെ അച്ഛൻ ന്യൂസ്‌ വച്ചു. ന്യൂസ്‌ വച്ചതും അപ്പുവും അമ്മുവും കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി എത്തി. എന്താ പ്രശ്നം അമ്മ ചോദിച്ചു. അവർ ഒന്നിനും ഉത്തരം പറയാതെ കരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞു, സാരമില്ല കുറച്ചു കഴിഞ്ഞാൽ തനിയെ കരച്ചിൽ മാറിക്കോളും. അവർ കരഞ്ഞു കരഞ്ഞു ന്യൂസ്‌ ശ്രെദ്ധിക്കാൻ തുടങ്ങി. പിന്നെ കരച്ചിൽ നിന്നു. അപ്പോൾ അമ്മ വന്ന് അപ്പുവിനോട് കടയിൽ നിന്ന് ഇഞ്ചി വാങ്ങിയിട്ട് വരാൻ പറഞ്ഞു. അവൻ നേരെ റൂമിലേക്കു ചെന്ന് അച്ഛൻ വാങ്ങിച്ചു കൊടുത്ത മാസ്ക് ധരിച്ചു കടയിലേക്ക് പോകുന്നു. ഇത് കണ്ട അമ്മ ഞെട്ടി പോയി. ഇതെന്ത് അത്ഭുതം ഇന്നലെ മാസ്ക് ഇടാൻ പറഞ്ഞിട്ട് ഇടാതെ ആണ് അവൻ കടയ്ക്കു പോയത്. അമ്മ അതിശയിച്ചു നിന്ന് പോയി. അപ്പു കടയിൽ എത്തിയതും കടക്കാരനോട് 1 മീറ്റർ അകലം പാലിച്ചു നിൽക്കാൻ പറഞ്ഞു. കടയിൽ നിന്ന് സാധനം വാങ്ങി അപ്പു വീട്ടിലേയ്ക്ക് മടങ്ങി. അപ്പോൾ വീടിന്റെ മുന്നിൽ അമ്മു സാനിറ്റൈസറുമായി നിൽക്കുന്നു. അവനെ കണ്ട ഉടൻ അവൾ അവനോട് കൈ നീട്ടാൻ പറഞ്ഞു. അപ്പു കൈ നീട്ടി. അമ്മു അവന്റെ കൈയിലേക്ക് സാനിറ്റൈസർ ഒഴിച്ച് കൊടുത്തു. അവൻ നന്നായി കൈയിൽ പുരട്ടി. അങ്ങനെ അവർ ചെറിയ ചെറിയ കാര്യങ്ങൾ ശ്രെദ്ധപൂർവം ചെയ്യാൻ തുടങ്ങി. കണ്ടില്ലേ അപ്പുവും അമ്മുവും ന്യൂസ്‌ കണ്ട് കൊറോണയെ കുറിച്ച് മനസ്സിലാക്കി, അതിനെതിരെ അവർ പോരാടാൻ തുടങ്ങി. ഇത് പോലെ തന്നെ നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചു നല്ല കാര്യങ്ങൾക്കു വേണ്ടി നാം പോരാടുക തന്നെ വേണം. Stay Home Stay Safe.

Ameyachandra. J
4 B ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ